പ്രായപൂര്‍ത്തിയാകാത്ത കാമുകിയുമായുള്ള കല്ല്യാണം എതിര്‍ത്തതിന് കാമുകിയുടെ അമ്മയെയും സഹോദരനെയും ക്രൂരമായി കൊലപ്പെടുത്തി യുവാവ്. കര്‍ണാടകയിലെ ബെലഗാവി ബെലഗാവി ജില്ലയിലെ നിപാനി താലൂക്കിലെ ഒരു ഗ്രാമത്തിലാണ് സംഭവം.
പ്രതി കാമുകിയുടെ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയതിന് ശേഷം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ഒളിച്ചോടിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തതായും പെണ്‍കുട്ടിയെ ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് അയച്ചതായും പൊലീസ് അറിയിച്ചു.
പെണ്‍കുട്ടിയേക്കാള്‍ 15 വയസ്സ് കൂടുതലുള്ള പ്രതി പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ വീട്ടുകാരെ സമീപിച്ചിരുന്നു. എന്നാല്‍, പ്രായവ്യത്യാസം ചൂണ്ടിക്കാട്ടി വീട്ടുകാര്‍ പ്രതിയുടെ ആവശ്യം നിരസിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
ഗ്രാമവാസികളാണ് വിവരം ആദ്യം പൊലീസില്‍ അറിയിച്ചത്. പൊതപാതകത്തെ കുറിച്ച് അറിഞ്ഞ ഉടന്‍ തന്നെ പൊലീസ് സംഭവസ്ഥലത്തെത്തി. കൊലപാതകം നടന്ന് സ്ഥലത്തെത്തിയപ്പോള്‍ 45 വയസ് പ്രായമുള്ള സ്ത്രീയുടെയും അവരുടെ മകന്റെയും (18) മൃതദേഹങ്ങള്‍ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ചോദ്യം ചെയ്യലിനിടെ, വിവാഹാഭ്യര്‍ത്ഥനയെക്കുറിച്ച് സംസാരിക്കാന്‍ പ്രതി യുവതിയുടെ വീട്ടില്‍ എത്തിയിരുന്നതായി ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. തുടര്‍ന്ന് വീട്ടുകാര്‍ കല്ല്യാണത്തിന് സമ്മതിക്കാതിരുന്നപ്പോള്‍ ഇരുവരേയും കൊലപ്പെടുത്തുകയായിരുന്നു.
തുടര്‍ന്ന് പെണ്‍കുട്ടിയോടൊപ്പം ഗ്രാമം വിടാന്‍ പ്രതി ബൈക്കും എടുത്തിരുന്നു. തുടര്‍ന്ന് പൊലീസ് പ്രതിയേയും പെണ്‍കുട്ടിയേയും വീട്ടില്‍ നിന്ന് പിടികൂടുകയയായിരുന്നു. ശേഷം പെണ്‍കുട്ടിയെ ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് അയക്കുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here