അമ്മയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന്റെ ചിത്രമെടുത്ത് സോഷ്യല്‍മീഡിയയിലിട്ട മകനെ അറസ്റ്റ് ചെയ്ത് പൊലീസ്. ഗുജറാത്തിലെ രാജ്‌കോട്ടിലാണ് ദാരുണ സംഭവം. നിലേഷ് ഗോസായ് എന്ന ഇരുപത്തിയൊന്നുകാരനാണ് അമ്മ ജ്യോതിബെന്‍ ഗോസായിയെ കൊലപ്പെടുത്തിയത്.
അമ്മയെ കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹത്തിനൊപ്പം ഫോട്ടോയെടുത്ത് സമൂഹമാധ്യമത്തില്‍ യുവാവ് മാപ്പ് ചോദിച്ച് പോസ്റ്റ് ചെയ്തു.’സോറി അമ്മേ.. നിങ്ങളെ ഞാന്‍ കൊല്ലുന്നു, ഞാന്‍ നിങ്ങളെ മിസ്സ് ചെയ്യുന്നു, ഓം ശാന്തി’ എന്ന അടിക്കുറിപ്പോടെ അമ്മയുടെ ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
48 വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്. ആദ്യം കത്തി ഉപയോഗിച്ച് അമ്മ ജ്യോതിബെന്നിനെ ആക്രമിച്ച യുവാവ് പിന്നീട് പുതപ്പുപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. അമ്മയെ കൊലപ്പെടുത്തിയ മകനെ അറസ്റ്റ് ചെയ്തു.
Also Read : ഹോട്ടല്‍ മുറികളിലെ ഒളിക്യാമറ കണ്ടുപിടിക്കാന്‍ ഒരു എളുപ്പവിദ്യ; ഇങ്ങനെ ചെയ്തുനോക്കൂ
ജ്യോതിബെന്‍ വര്‍ഷങ്ങളായി കടുത്ത മാനസിക വെല്ലുവിളി നേരിടുന്നുണ്ടായിരുന്നു. ഇവര്‍ മകനുമായി വഴക്ക് പതിവാണെന്നും ഇതില്‍ മനം മടുത്താണ് കൊലപാതകമെന്നും പൊലീസ് പ്രാഥമിക അന്വേഷണത്തില്‍ പറഞ്ഞു.
ജ്യോതിബെന്‍ മകനുമായി വഴക്കും അടിപിടിയുമുണ്ടാക്കുന്നത് പതിവായിരുന്നു. സംഭവദിവസം ഇത്തരത്തിലൊരു തര്‍ക്കമുണ്ടാകുകയും അത് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ഭര്‍ത്താവ് ഇവരുമായി അത്ര അടുപ്പത്തിലായിരുന്നില്ല. മകനെ ഒഴികെ മറ്റു മക്കളെ ഭര്‍ത്താവ് കൊണ്ടുപോയിരുന്നു. ചില പ്രശ്‌നങ്ങള്‍ ജ്യോതിബെന്നിനുണ്ടായിരുന്നു. ഇതിന്റെ ചികിത്സ തുടരുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു മാസത്തോളമായി ഇവര്‍ മരുന്നുകള്‍ കൃത്യമായി കഴിച്ചിരുന്നില്ല എന്നാണ് വിവരം.
മരുന്ന് കഴിക്കാതിരുന്നത് ജ്യോതിബെനിന്റെ മാനസിക നില കൂടുതല്‍ വഷളാക്കി. ജ്യോതിബെനിന്റെ മുന്‍ ഭര്‍ത്താവും മറ്റ് മക്കളും ഇവരുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ വിസമ്മതിച്ചു. സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം നടക്കുകാണെന്ന് പൊലീസ് അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here