പ്രണയത്തിൽ നിന്ന് പിന്മാറിയില്ല, 18 കാരിയുടെ തല വെട്ടിയെടുത്ത് റോഡിലിറങ്ങി സഹോദരൻ

സഹോദരിയുടെ തല വെട്ടിയെടുത്ത് റോഡിലൂടെ നടക്കുന്നതിനിടയിൽ ഉത്തര്‍പ്രദേശിൽ യുവാവ് പിടിയിൽ. ഫത്തേഹ്പുര്‍ മിത്വാര സ്വദേശിയായ റിയാസ് ആണ് പോലീസിന്റെ പിടിയിലായത്. പ്രദേശവാസിയായ യുവാവിനെ സഹോദരി ആഷിഫ(18) പ്രണയിച്ചതുമായി ബന്ധപ്പെട്ട് നടന്ന തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് റിയാസ് പൊലീസിനോട് പറഞ്ഞു.

ALSO READ: ബിരേന്‍ സിങിന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അവകാശമില്ല, രാജി വെക്കണം; ബൃന്ദ കാരാട്ട്

മിത്വാര സ്വദേശിയായ ചാന്ദ്ബാബുവും ആഷിഫയും തമ്മില്‍ ഏറെനാളായി പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഇരുവരും അടുത്തിടെ ഒളിച്ചോടുകയും ചെയ്തിരുന്നു. ആഷിഫയുടെ കുടുംബം നൽകിയ പരാതിയിൽ ഇരുവരെയും തിരികെ എത്തിക്കുകയും ചാന്ദ്ബാബുവിനെ ജയിലിൽ അടക്കുകയും ചെയ്തിരുന്നു. എന്നാൽ ഇരുവരും തങ്ങളുടെ പ്രണയം അവസാനിപ്പിക്കാൻ തയ്യാറാകാത്തതോടെ സഹോദരൻ ആഷിഫയുമായി നിരന്തരം പ്രശ്നങ്ങൾ ആരംഭിക്കുകയായിരുന്നു.

ALSO READ: സഹോദരനെ കൊലപ്പെടുത്തി പതിനാലുവയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് വധശിക്ഷ

കൊലപാതകം നടക്കുന്ന ദിവസം ആഷിഫയും സഹോദരൻ റിയാസും തമ്മിൽ ചാന്ദ്ബാബുവിനെച്ചൊല്ലി പ്രശ്നം ഉടലെടുക്കുകയും അതൊരു വലിയ തർക്കത്തിൽ കലാശിക്കുകയും ചെയ്തു. തുടർന്ന് തർക്കം മൂത്തപ്പോൾ ചാന്ദ്ബാബുവുമായുള്ള പ്രണയത്തെ എതിര്‍ത്തിരുന്ന റിയാസ് വഴക്കിനിടെ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് സഹോദരിയുടെ തലയറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ശേഷം അറുത്തുമാറ്റിയ സഹോദരിയുടെ തല ചാക്കിലാക്കി ഇയാള്‍ റോഡിലൂടെ നടന്നുപോവുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചതോടെയാണ് യുവാവിനെ കൃത്യസമയത്ത് തന്നെ പിടികൂടാൻ സാധിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News