ഫോണില്‍ ഉറക്കെ സംസാരിക്കുന്നതിനെ എതിര്‍ത്തു; 28കാരനെ തലയ്ക്കടിച്ച് കൊന്ന് പിതാവ്

JAIL

മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ 28കാരനെ പിതാവ് സ്റ്റീല്‍ കമ്പിക്കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഫോണില്‍ ഉറക്കെ സംസാരിക്കുന്നതിനെ ചൊല്ലി മദ്യലഹരിയിലായിരുന്ന ഇരുവരും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കം നടന്നതിനിടെയാണ് സംഭവം.

ALSO READ: തെരെഞ്ഞെടുപ്പ്‌ കമ്മിറ്റികളിൽ പ്രാധിനിധ്യമില്ല; വയനാട്ടിൽ ടി സിദ്ധിഖിന്‌ മുന്നിൽ കോൺഗ്രസ്‌ നേതാക്കളുടെ കൂട്ടയടി

നാഗ്പൂരില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള പിപ്പാര ഗ്രാമത്തിലാണ് സംഭവം. പരിക്കേറ്റ സൂരജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സൂരജിന്റെ പിതാവ് രാംറാവു കാക്കഡേയെ പൊലീസ് അറസ്റ്റ് ചെയ്തു. രാംറാവു ഫോണില്‍ ഉറക്കെ സംസാരിക്കുന്നതിനെ സൂരജ് ചോദ്യം ചെയ്തതോടെയാണ് വഴക്ക് ഉണ്ടായതെന്നും ഒടുവില്‍ മകന്റെ മരണത്തിനിടയായതെന്നും പൊലീസ് വ്യക്തമാക്കി.

ALSO READ: ലോക്സഭാ തെരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പിന്റെ നാമനിർദേശ പത്രിക സമർപ്പണത്തിനുള്ള സമയപരിധി ഇന്ന് അവസാനിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News