കുട്ടികൾ ആയില്ലേയെന്ന് ചോദിച്ച് ശല്യപ്പെടുത്തി; അയൽവാസികളെ ചുറ്റിക കൊണ്ട് അടിച്ചു കൊന്ന് യുവാവ്

കുട്ടികൾ ആയില്ലേയെന്ന് ചോദിച്ച് ശല്യപ്പെടുത്തിയ  അയൽവാസികളെ ചുറ്റിക കൊണ്ട് അടിച്ചു കൊന്ന് യുവാവ്. സുരീന്ദർ കൗർ (70) , ചമൻ ലാൽ (75 ), സുർജീത് കൗർ (90 ) എന്നിവരാണ് കൊല്ലപ്പെട്ടത്. നാൽപത്തിയാറുകാരനായ റോബിൻ എന്നയാളാണ് ഇവരെ ക്രൂരമായി കൊലപ്പെടുത്തിയത്. പഞ്ചാബിലെ ലുധിയാനയിൽ ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടക്കുന്നത്.

Also Read:തൃശ്ശൂരിൽ വീണ്ടും ഭൂചലനത്തിന് സമാനമായ പ്രതിഭാസം ; പരിഭ്രാന്തരായി പ്രദേശവാസികൾ

വിവാഹം കഴിഞ്ഞ് മൂന്ന് വർഷമായിട്ടും ഓട്ടോറിക്ഷ ഡ്രൈവറായ റോബിന് കുട്ടികൾ ഉണ്ടായിരുന്നില്ല. ഇതിനെപറ്റി നിരന്തരം അയൽവീട്ടിലെ ആളുകൾ ഇയാളോട് ചോദിക്കുകയും കുട്ടികൾ ഉണ്ടാകാൻ ചികിത്സ നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ആദ്യം അവ​ഗണിച്ചെങ്കിലും ഇക്കാര്യം ഭാര്യയുടെ മുന്നിൽ വെച്ച് വീണ്ടും ഇവർ ആവർത്തിച്ചു . ഇതോടെ പ്രകോപിതനായ റോബിൻ മൂന്നുപേരെയും ചുറ്റിക കൊണ്ട് അടിച്ചു കൊല്ലുകയായിരുവെന്ന് പൊലീസ് പറയുന്നു.

Also Read:“കോൺ​ഗ്രസ് നേതാക്കാളുടെ കണ്ണീർ കാരണം പ്രളയം ഉണ്ടാകുമോ എന്ന് തോന്നിപ്പോയി” ; പരിഹസിച്ച് മന്ത്രി മുഹമ്മദ് റിയാസ്

വ്യാഴാഴ്ച രാത്രി നടന്ന സംഭവം തൊട്ടടുത്ത ദിവസമാണ് പുറംലോകം അറിയുന്നത്. സുർജീത് കൗറിന്റെ വീട്ടിലെത്തിയ പാൽക്കാരനാണ് വിവരം അയൽക്കാരെ അറിയിക്കുന്നത്. കൊലപാതകത്തിനുശേഷം ​തെളിവു നശിപ്പിക്കാൻ റോബിൻ ശ്രമിച്ചതായി പൊലീസ് പറയുന്നു. അപകടമരണമാണ് സംഭവിച്ചതെന്ന് വരുത്തിത്തീർക്കാൻ ​ ​ഗ്യാസ് തുറന്ന് വിട്ട ശേഷം തീയിടാൻ ശ്രമം നടത്തിയതായും ഇക്കാര്യങ്ങളെല്ലാം ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചതായും പൊലീസ് പറയുന്നു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News