പാമ്പിനെ പടം പൊഴിക്കാൻ സഹായിച്ചു, പിന്നാലെ ചുംബനം; യുവാവിന്റെ വീഡിയോ വൈറൽ

പാമ്പുമായി ബന്ധപ്പെട്ട നിരവധി വാർത്തകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ നിരന്തരം പ്രത്യക്ഷപ്പെടാറുണ്ട്. ചിലതൊക്കെ കൗതുകം തോന്നിപ്പിക്കുമെങ്കിലും പലതും ഭയപ്പെടുത്തുന്നതുമാണ്. ഇപ്പോഴിതാ പാമ്പിന്റെ തലയിൽ ചുംബിക്കുന്ന യുവാവിന്റെ ദൃശ്യമാണ് വൈറലായിരിക്കുന്നത്.

ALSO READ: തൃശ്ശൂരിൽ ബീവറേജ് ഔട്ട്ലെറ്റിൽ മോഷണം; കവർന്നത് 65,000 രൂപയുടെ മദ്യക്കുപ്പികൾ

പാമ്പിനെ കയ്യിലെടുത്ത് അതിന്റെ പത്തിയിൽ ചുംബിക്കുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. അതോടൊപ്പം പടം പൊഴിക്കാൻ യുവാവിനെ സഹായിക്കുന്നതും വീഡിയോയിൽ കാണാം. ദി റിയല്‍ ടാര്‍സന്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ കാണുന്നവർക്ക് അമ്പരപ്പ് ഉളവാക്കുന്നതാണ് യുവാവിന്റെ ഈ പ്രവൃത്തി.

ALSO READ: വാലിബനിൽ ഇനി എന്തൊക്കെ സംഭവിക്കും? വർഷങ്ങൾക്ക് ശേഷം മോഹൻലാലിന്റെ ശബ്ദത്തിൽ ഒരു പാട്ട്; ലിജോ ഇതൊരു പൂരം തന്നെയോ?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here