വന്ദേ ഭാരതില്‍ സെല്‍ഫിയെടുക്കാന്‍ തിരുവല്ലയില്‍ നിന്ന് കയറിയ ഓട്ടോ ഡ്രൈവര്‍ അപ്രതീക്ഷിതമായി ഡോര്‍ അടഞ്ഞതോടെ ഇറങ്ങിയത് കോട്ടയത്ത്. ഇന്നലെയാണ് സംഭവം നടന്നത്. സര്‍വീസിന്റെ ആദ്യ ദിനമായതിനാല്‍ എല്ലാ സ്റ്റേഷനുകളിലും വന്ദേ ഭാരതിന് സ്റ്റോപ്പ് അനുവദിച്ചിരുന്നു. ഇതിനിടെ തിരുവല്ലയില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോഴായിരുന്നു ഓട്ടോ ഡ്രൈവര്‍ സെല്‍ഫിയെടുക്കാന്‍ കയറിയതും കുടുങ്ങിയതും.
നിലവില്‍ കൊല്ലം കഴിഞ്ഞാല്‍ വന്ദേ ഭാരതിന് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത് കോട്ടയത്താണ്. ആദ്യദിന സര്‍വീസ് പ്രമാണിച്ച് എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പ് അനുവദിച്ചു. ഇത് കൂടാതെ തിരുവല്ലയില്‍ നിന്ന് 89 പേര്‍ക്ക് കോട്ടയം വരെ പോകാനുള്ള സൗജന്യ പാസും റെയില്‍വേ നല്‍കിയിരുന്നു. വന്ദേ ഭാരത് തിരുവല്ലയില്‍ നിര്‍ത്തുമെന്നറിഞ്ഞ് നിരവധി പേരാണ് സ്റ്റേഷനിലെത്തിയത്. ട്രെയിന്‍ നിര്‍ത്തിയതോടെ സെല്‍ഫിയെടുക്കാനായി ആളുകള്‍ ട്രെയിനിലേക്ക് ഇടിച്ചുകയറി.
ട്രെയിനിന്റെ പശ്ചാത്തലത്തിലും അകത്തുകയറിയുമൊക്കെ സെല്‍ഫിയെടുക്കാന്‍ ആളുകള്‍ തിരക്കുകൂച്ചി, ഇതിനിടെ മുന്നറിയിപ്പില്ലാതെ വാതിലുകള്‍ അടഞ്ഞു. ഇതോടെ ട്രെയിന്‍ കോട്ടയത്തേക്ക് നീങ്ങി. ഇതിനിടെ സെല്‍ഫിയെടുക്കാന്‍ കയറിയ റെയില്‍വേ സ്റ്റേഷനിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ കുടുങ്ങി. തുടര്‍ന്ന് കോട്ടയത്ത് ഇറങ്ങാനേ ഡ്രൈവര്‍ക്ക് നിര്‍വാഹമുണ്ടായിരുന്നുള്ളൂ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here