ഏഴ് ദിവസം നിര്‍ത്താതെ കരഞ്ഞ യുവാവിന് താല്‍ക്കാലികമായി കാഴ്ച നഷ്ടപ്പെട്ടു; ലക്ഷ്യം ഗിന്നസ് റെക്കോര്‍ഡ്

ലോക ഗിന്നസ് റെക്കോര്‍ഡ് നേടുന്നതിന് വേണ്ടി നിര്‍ത്താതെ കരയാനൊരുങ്ങിയ യുവാവിന് താല്‍ക്കാലികമായി തന്റെ കാഴ്ച നഷ്ടപ്പെട്ടു. നൈജീരിയയില്‍ നിന്നുള്ള ടെംബു എബെറെ എന്ന യുവാവിനാണ് കുറച്ച് നേരത്തേക്ക് തന്റെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടത്.

ഗിന്നസ് റെക്കോര്‍ഡിന് വേണ്ടി ഏഴ് ദിവസം നിര്‍ത്താതെ കരയുക എന്നതായിരുന്നു ടെംബു എടുത്ത തീരുമാനം. തുടര്‍ച്ചയായി കരഞ്ഞത് കാരണം തനിക്ക് തലവേദനയുണ്ടായി എന്നും മുഖത്ത് നീര് വച്ചു എന്നും ടെംബു എബെറെ പറയുന്നു.

Also Read : ആറ് മാസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെ നാല് പേരെ ക്രൂരമായി കൊന്ന സംഭവം; 19കാരനായ ബന്ധു അറസ്റ്റില്‍

കരഞ്ഞതിന് പിന്നാലെ തനിക്ക് 45 മിനിറ്റ് നേരത്തേക്ക് കാഴ്ച നഷ്ടപ്പെട്ടു എന്നും ഇയാള്‍ പറയുന്നു. നമുക്ക് ചെയ്യാന്‍ പറ്റാത്തതായി ഒന്നുമില്ല എന്ന് യുവാക്കളെ കാണിച്ച് കൊടുക്കുക എന്ന ലക്ഷ്യം കൂടി ഇതിന് പിന്നില്‍ ഉണ്ടായിരുന്നെന്ന് ടെംബു പറയുന്നു. നൈജീരിയയില്‍ ഒരു ഗിന്നസ് റെക്കോര്‍ഡ് മാനിയ തന്നെയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News