മലപ്പുറത്ത് കാര്‍ ബൈക്കിലിടിച്ച് യുവാവിന്റെ കാല്‍ അറ്റു

മലപ്പുറത്ത് വാഹനാപകടത്തില്‍ യുവാവിന്റെ കാല്‍ അറ്റു. വണ്ടൂര്‍ വാണിയമ്പലത്താണ് സംഭവം. ബൈക്ക് യാത്രക്കാരനായ യുവാവിനാണ് കാല്‍ നഷ്ടപ്പെട്ടത്. മാട്ടക്കുളത്ത് ഉച്ചക്ക് 1.30 ഓടെയായിരുന്നു അപകടം.

also read-പ്രളയത്തില്‍ പാമ്പ് വീട്ടില്‍ കയറി; മുനിസിപ്പല്‍ ഓഫീസില്‍ പാമ്പിനെ തുറന്നുവിട്ട് യുവാവിന്റെ പ്രതിഷേധം

ബൈക്കിന്റെ പിന്‍ സീറ്റിലിരുന്ന വെള്ളാമ്പുറം പൂവക്കോട് സ്വദേശി കുന്നത്ത് കുഴി ആരുണ്‍ ജിത്തിന്റെ വലത്തേ കാലാണ് അറ്റുപോയത്. വാണിയമ്പലം ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് ബൈക്കിലിടിച്ചത്. പരുക്കേറ്റ അരുണ്‍ ജിത്തിനെ ആദ്യം വണ്ടൂരിലെയും, പിന്നീട് പെരിന്തല്‍മണ്ണയിലേയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്രോമാ കെയര്‍ പ്രവര്‍ത്തകരും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

also read- ‘ഒരു കാന്‍സര്‍ രോഗി ഇങ്ങനെയാകണം എന്നുള്ള അസ്വസ്ഥതയുണ്ടാക്കുന്ന ചിന്തയാണ് അവര്‍ നല്‍കിയത്’: അരുണ്‍ രാജ് പറയുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News