അലഞ്ഞുതിരിഞ്ഞ പശുവിന്റെ കുത്തേറ്റ് യുവാവ് മരിച്ചു; മരണം മകന്റെ മുന്നില്‍, വീഡിയോ

ദില്ലിയില്‍ അലഞ്ഞുതിരിഞ്ഞ പശുവിന്റെ കുത്തേറ്റ് യുവാവ് മരിച്ചു. സൗത്ത് ദില്ലിയിലെ തിഗ്രിയിലാണ് സംഭവം. മകന്റെ സ്‌കൂള്‍ ബസ് കാത്തുനില്‍ക്കുയായിരുന്ന സുഭാഷ് കുമാര്‍ ഝായാണ് മരിച്ചത്. കുട്ടിയെ സ്‌കൂളിലേക്ക് അയക്കാനാണ് ഝാ രാവിലെ എട്ടു മണിയോടെ ദേവ്‌ലി മോഡ് ബസ് സ്റ്റോപ്പിലെത്തിയത്. പെട്ടെന്ന് മകന്റെ മുന്നില്‍വച്ച് പശു ആക്രമിക്കുകയായിരുന്നു.

ALSO READ: വലയെറിഞ്ഞത് കായലിലല്ല, മലയാളികളുടെ മനസ്സിൽ… അനശ്വര ഗാന രചയിതാവ് പി ഭാസ്കരൻ്റെ ഓർമയ്ക്ക് ഇന്ന് 17 വയസ്

ഝായെ പശു ഇടിച്ചിട്ട ശേഷം തലയിലും നെഞ്ചിലും പശു നിരവധി തവണ ഇടിക്കുകയും കുത്തുകയും ചെയ്തു. കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയാണ് പശുവിനെ അടിച്ചോടിച്ചത്. മുമ്പും അലഞ്ഞുതിരിയുന്ന പശുക്കള്‍ പരിസരവാസികളെ ആക്രമിച്ചിട്ടുള്ളതായി പരാതി ഉയരുന്നുണ്ട്.

ALSO READ: മതനിരപേക്ഷ പാർട്ടി എന്ന നിലയിൽ നിന്ന് ബിജെപിയുടെ ബി ടീമായി കോൺഗ്രസ് മാറി; സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News