മലപ്പുറത്തെ യുവാവിന്റെ തിരോധാനം; അന്വേഷണ സംഘം വിഷ്ണുജിത്തിൻ്റെ സുഹൃത്തുക്കളുടെ മൊഴിയെടുക്കുന്നു

Vishnujith Missing Malappuram

മലപ്പുറം സ്വദേശിയെ കാണാതായ സംഭവത്തിൽ അന്വേഷണ സംഘം വിഷ്ണുജിത്തിൻ്റെ സുഹൃത്തുക്കളുടെ മൊഴി എടുക്കുന്നു. കഞ്ചിക്കോട് വിഷണുജിത്തിന്റെ കൂടെ ജോലി ചെയ്തിരുന്നവരുടെയാണ് മൊഴിയെടുക്കുന്നത്. ഈ മാസം നാലിന് പാലക്കാട് പോയ വിഷ്ണുജിത്തിനെയാണ് കാണാതായത്. വിവാഹ ആവശ്യത്തിന് പണം സംഘടിപ്പിക്കാനാണ് യുവാവ് പാലക്കാടേക്ക് പോയത്. ഒരു ലക്ഷം രൂപ യുവാവിന്റെ പക്കൽ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

Also Read; ഈ എക്‌സിൽ ഞാനൊരു താജ്മഹൽ പണിയും! പുതിയ വീഡിയോ സ്ട്രീമിങ് സേവനം അവതരിപ്പിച്ച് മസ്ക്

സംഭവത്തിൽ അന്വേഷണ സംഘം പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം നടത്തി വരികയാണ്. നാലാം തിയ്യതിയാണ് വിഷ്ണുജിത്ത് കെഎസ്ആർടിസി സ്റ്റാൻഡിലെത്തിയത്. ഇന്നലെ വിവാഹം നടക്കേണ്ടിയിരുന്ന പള്ളിപ്പുറം കുരുന്തല വീട്ടിൽ വിഷ്ണുജിത്തിനെയാണ് കാണാതായത്.

Also Read; മലപ്പുറത്ത് യുവാവിനെ കാണാതായ സംഭവം; പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ് , അന്വേഷണം ഊർജിതം

The investigation team is taking the statements of Vishnujith’s friends in the case of the man missing from Malappuram 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News