തിരുവല്ലം പൊഴിക്കരയില്‍ കുളിക്കാനിറങ്ങിയ ആളെ കാണാതായി

thiruvallam-pozhikkara

തിരുവനന്തപുരം തിരുവല്ലം പൊഴിക്കരയില്‍ കുളിക്കാനിറങ്ങിയ ഒരാളെ കാണാതായി. മൂന്നു പേരുടെ സംഘമാണ് കുളിക്കാനിറങ്ങിയിരുന്നത്. ലഗുണ റിസോര്‍ട്ടിലെ ജീവനക്കാരാണ് കുളിക്കാനായി ഇറങ്ങിയത്.

Read Also: കഴക്കൂട്ടം റെയില്‍വേ സ്റ്റേഷനില്‍ വയോധികയ്ക്ക് നായയുടെ കടിയേറ്റു

ആന്റണി, അച്ചു, അനീഷ് എന്നിവരാണ് ഒരുമിച്ച് കുളിക്കാന്‍ ഇറങ്ങിയത്. ഇതിൽ അനീഷിനെ ആണ് കാണാതായത്. സ്ഥലത്ത് ഫയര്‍ഫോഴ്‌സ് സംഘം തിരച്ചില്‍ ആരംഭിച്ചു.

Read Also: സൗദിയിൽ കോമയിൽ കഴിയുന്ന റംസലിന് വേണം കൈത്താങ്ങ്; നാട്ടിലെത്തിച്ച് ചികിത്സിക്കാൻ സഹായം പ്രതീക്ഷിച്ച് കുടുംബം

അതിനിടെ, സൗദി അറേബ്യയില ദമാം ഖത്തീഫ് സെന്റര്‍ ഹോസ്പിറ്റലില്‍ കഴിഞ്ഞ 71 ദിവസമായി കോമാ സ്റ്റേജില്‍ ചികിത്സയില്‍ തുടരുന്ന 29 വയസുകാരനായ റംസലിനെ നാട്ടിലെത്തിച്ച് തുടര്‍ ചികിത്സ നടത്താന്‍ സര്‍ക്കാരിന്റെയും സുമനസ്സുകളുടെയും സഹായം പ്രതീക്ഷിച്ച് കുടുംബം. സൗദി അറേബ്യയിലുള്ള സൈനര്‍ജി ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തില്‍ ഡ്രൈവറായി ജോലി നോക്കുകയായിരുന്ന റംസലിന്, കമ്പനിയിലെ ജോലിക്കാരുമായി സൗദിയില്‍ നിന്ന് ജോര്‍ദാനിലേക്ക് പോകുന്ന വഴിക്കാണ് അപകടം സംഭവിച്ചത്.

Key Words: Man missing while bathing, thiruvallam pozhikkara

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News