ആറ്റിങ്ങലില്‍ അമ്മായിയമ്മയെ മരുമകന്‍ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി

Murder

ആറ്റിങ്ങല്‍ കരിച്ചിയില്‍ അമ്മായിഅമ്മയെ മരുമകന്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തി. രേണുക അപ്പാര്‍ട്മെന്റില്‍ താമസിക്കുന്ന പ്രീത (50)യെയാണ് മരുമകന്‍ അനില്‍കുമാര്‍ (40) ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു സംഭവം. വര്‍ക്കല കുരക്കണ്ണി സ്വദേശിയായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രീത താമസിക്കുന്ന അപ്പാര്‍ട്ട്മെന്റിലെത്തിയ പ്രീതയുടെ മകള്‍ ബിന്ധ്യയുടെ ഭര്‍ത്താവ് അനില്‍ ചുറ്റിക ഉപയോഗിച്ച് തലക്കടിക്കുകയായിരുന്നു.

Also Read : രാവിലെ നായ്ക്കളുടെ നിര്‍ത്താതെയുള്ള കുര, പുറത്തിറങ്ങിയ നാട്ടുകാര്‍ കണ്ടത് കൂറ്റന്‍ മുതലയെ; സംഭവം യുപിയില്‍

ഗുരുതരമായി പരിക്കേറ്റ പ്രീതയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലായിരുന്ന പ്രീത ഇന്ന് പുലര്‍ച്ചെയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. പ്രീതയുടെ മൂത്ത മകളായ ബിന്ധ്യയും അനിലും തമ്മിലുള്ള വിവാഹമോചന കേസ് നടന്നുവരികയായിരുന്നുവെന്നാണ് സൂചന.

അനിലിനെ ഭയന്ന് മക്കളുമായി ബിന്ധ്യ രണ്ട് മക്കളുമായി പള്ളിപ്പുറത്തെ ഫ്ളാറ്റിലാണ് താമസിക്കുന്നത്. ആക്രമണം നടക്കുന്ന സമയത്ത് പ്രീതയുടെ ഭര്‍ത്താവ് ബാബു മാത്രമാണ് വീട്ടിലുണ്ടായിരുന്നത

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News