കണ്ണൂരില്‍ പ്രതിയെ അന്വേഷിച്ചുവന്ന പൊലീസിന് നേരെ വെടിയുതിര്‍ത്ത് പ്രതിയുടെ പിതാവ്

കണ്ണൂര്‍ ചിറക്കലില്‍ പ്രതിയെ അന്വേഷിച്ചുവന്ന പൊലീസിന് നേരെ പ്രതിയുടെ പിതാവ് വെടിയുതിര്‍ത്തു. ചിറയ്ക്കല്‍ ചിറയ്ക്ക് സമീപത്തെ ബാബു ഉമ്മന്‍ തോമസിനെ ബലപ്രയോഗത്തിലൂടെ കീഴടക്കി പൊലീസ് അറസ്റ്റ് ചെയ്തു.

Also Read : ബസില്‍ തൂങ്ങിനിന്ന് യാത്ര ചെയ്ത വിദ്യാർഥികളെ വണ്ടി തടഞ്ഞ് നിർത്തി അടിച്ചു; നടി രഞ്ജന നാച്ചിയാർ അറസ്റ്റിൽ

വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. വധശ്രമക്കേസ് പ്രതിയായ റോഷനെ തേടി വീട്ടിലെത്തിയതായിരുന്നു വളപട്ടണം എസ് ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം. പ്രതി മുകളിലത്തെ നിലയിലുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പുറത്ത് നിന്നുള്ള സ്റ്റെയര്‍ കേസ് വഴി കയറിയ പൊലീസിന് നേരെയാണ് വെടിവെയ്പ്പുണ്ടായത്.

റോഷന്റെ പിതാവ് ബാബു ഉമ്മന്‍ തോമസ് ജനലിലൂടെ മൂന്ന് റൗണ്ട് വെടിയുതിര്‍ത്തുവെന്നാണ് പൊലീസ് എഫ് ഐ ആര്‍. ഇയാളില്‍ നിന്നും രണ്ട് തോക്കുകള്‍ പിടിച്ചെടുത്തിട്ടുണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അജിത് കുമാര്‍ പറഞ്ഞു.

Also Read : കൊച്ചിയില്‍ നാവിക സേനാ ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ടു; ഒരാള്‍ മരിച്ചു

അറസ്റ്റിലായ ബാബു ഉമ്മന്‍ തോമസിനെതിരെ വധശ്രമം, കൃത്യ നിര്‍വ്വഹണം ആംസ് ആക്റ്റ് ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയത്. മകനായ റോഷന്‍ നിരവധി കേസുകളില്‍ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here