ഫ്ലിപ്പ്കാർട്ടിൽ നിന്ന് ഐഫോൺ ഓർഡർ ചെയ്തു; യുവാവിന് ലഭിച്ചത് പിയേഴ്സ് സോപ്പ്

ഫ്ലിപ് കാർട്ടിൽ നിന്ന് ഐഫോണിന്‍റെ ഏറ്റവും പുതിയ സീരിസ് ഓർഡർ ചെയ്ത യുവാവിന് ലഭിച്ചത് പിയേഴ്സ് സോപ്പ്.bhookajaat എന്ന ഇന്‍സ്റ്റാഗ്രം പേജിലാണ് ഇത് സംബന്ധിച്ച കുറിപ്പ് വന്നത്. ഫ്ലിപ്കാര്‍ട്ട് ഇന്ത്യയില്‍ നിന്ന് 2023 നവംബർ 16-ന് ആയിരുന്നു യുവാവ് ഐ ഫോണ്‍ 15 ഓർഡർ ചെയ്തത്. ഡെലിവറി തീയതികൾക്കൊടുവിൽ നവംബർ 26-ന് ഫ്ലിപ്കാര്‍ട്ടില്‍ നിന്ന് ഡെലിവറി എത്തി. അതേസമയം ഡെലിവറി പാക്കറ്റ് തുറന്നു നോക്കിയപ്പോൾ സോപ്പ് ആണ് ലഭിച്ചത്.

ALSO READ: ബിജെപിക്ക് ഇക്കുറി വെറും 35 വോട്ടുകൾ; റാന്നിയിൽ ബിജെപി വാർഡ്‌ പിടിച്ചെടുത്ത്‌ സിപിഐ എം

യുവാവ് പങ്കുവെച്ച വിഡിയോയിലും ഇത് കാണാനാകും. ഇത്രയും വിലയുള്ള ഫോണുകള്‍ ഓർഡര്‍ ചെയ്യുമ്പോള്‍ പോലും ഫ്ലിപ്കാര്‍ട്ട് തികച്ചും അശ്രദ്ധമായാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. വീഡിയോയും കുറിപ്പും ഇന്‍സ്റ്റാഗ്രാമില്‍ ഏറെ പേരുടെ ശ്രദ്ധ നേടി. അതേസമയം നിരവധി പേര്‍ യുവാവിന്റെ ഇ വീഡിയോക്ക് താഴെ ഫ്ലിപ്കാര്‍ട്ടില്‍ നിന്നുമുണ്ടായ സമാന അനുഭവം പങ്കുവച്ചു.

ALSO READ: ലോക്‌സഭ സുരക്ഷാ വീഴ്ച; പ്രതികളെല്ലാം പിടിയില്‍, ഭീകര വിരുദ്ധ സ്‌ക്വാഡെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News