യാചിച്ച് കിട്ടുന്ന പണം താരത്തിന് നൽകും ;ഓൺലൈൻ പരസ്യത്തിൽ അഭിനയിക്കരുത്;അജയ് ദേവ്ഗണിനെതിരെ ഒറ്റയാൾ സമരം

ബോളിവുഡ് താരം അജയ് ദേവ്ഗണിനെതിരെ ഒറ്റയാൾ സമരത്തിനിറങ്ങി മധ്യവയസ്കൻ . അജയ് ദേവ്ഗൺ ഓൺലൈൻ ഗെയിമിന്റെ പരസ്യത്തിൽ അഭിനയിച്ചു എന്നതാണ് സമരത്തിന് കാരണം. മഹാരാഷ്ട്രയിലെ നാസിക്കിൽ ആണ് മധ്യവയസ്കന്റെ സമരം നടക്കുന്നത്.

ALSO READ: പാരീസ് ഒളിംപ്ക്സിന് ഇനി 365 ദിവസങ്ങളുടെ കാത്തിരിപ്പ്

അജയ് ദേവ്ഗണിനെപ്പോലെയുള്ള താരപ്രമുഖർ ഓൺലൈൻ ഗെയിമുകളെ പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ലെന്നാണ് ഇദ്ദേഹം പറയുന്നത്. മൈക്കുമായി തന്റെ സ്കൂട്ടറിൽ അജയ് ദേവ്ഗണിനെതിരെയുള്ള പ്ലക്കാർഡുകളുമായിട്ടാണ് സമരം നടത്തുന്നത്. അജയ് ദേവ്ഗണിനു വേണ്ടിയുള്ള യാചനാസമരം എന്നാണ് പ്ലക്കാർഡുകളിലെ മുദ്രാവാക്യങ്ങൾ. ഇത്തരം ഗെയിമുകൾ യുവാക്കളെ തെറ്റായി സ്വാധീനിക്കുമെന്നും ഇത്തരം പരസ്യങ്ങൾക്കെതിരെ നിലകൊള്ളാനുള്ള ധാർമിക ഉത്തരവാദിത്തം അജയ് ദേവ്ഗണിനുണ്ടെന്നും സമരം നടത്തുന്ന വ്യക്തി പറഞ്ഞു.യാചിച്ചുകിട്ടുന്ന പണം അജയ് ദേവ്ഗണിന് അയയ്ക്കാനാണ് ഇയാളുടെ തീരുമാനം.യാചനാസമരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ALSO READ: പഞ്ചാബില്‍ കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച മലയാളി സൈനികന്റെ മൃതദേഹം സംസ്‌കരിച്ചു

ഇത്തരം ഓൺലൈൻ ഗെയിമിംഗ് പരസ്യങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് അദ്ദേഹം നടനോട് അഭ്യർത്ഥിച്ചു. ധാരാളം സമ്പത്തും പ്രശസ്തിയും ആസ്വദിക്കുന്ന ദേവഗണിനെപ്പോലുള്ള താരങ്ങൾ ജനങ്ങൾക്കിടയിൽ അവരുടെ മതിപ്പ് കളയുന്ന ഇത്തരം പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കരുത്. താരത്തിന് കൂടുതൽ പണം ആവശ്യമുണ്ടെങ്കിൽ, അത് നൽകാൻ വീണ്ടും യാചിക്കുമെന്നും യാചനാസമരം നടത്തുന്നയാൾ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News