15 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് നാലര വർഷം തടവും 21,000 രൂപ പിഴയും

കണ്ണൂരിൽ 15 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് നാലര വർഷം തടവും 21,000 രൂപ പിഴയും. മട്ടന്നൂർ പോക്‌സോ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. കീഴല്ലൂർ സ്വദേശിയും 27 വയസുകാരനായ ടികെ അമലിനെയാണ് പോക്‌സോ കോടതി ശിക്ഷിച്ചത്. മട്ടന്നൂർ പോക്‌സോ അതിവേഗ കോടതി ജഡ്ജി അനിറ്റ് ജോസഫാണ് ശിക്ഷ വിധിച്ചത്. പിഴത്തുകയിൽ നിന്ന് 15,000 രൂപ ഇരയ്ക്ക് നഷ്ടപരിഹാരമായി നൽകണം.

Also Read; “ഡ്രോൺ സെർച്ച് നിർണായകമായി, ഉച്ചമുതൽ ഡ്രോൺ ഉപയോഗിച്ച് പരിശോധന ആരംഭിച്ചിരുന്നു”; അന്വേഷണരീതി വിവരിച്ച് സിറ്റി പൊലീസ് കമ്മീഷണർ സിഎച്ച് നാഗരാജു

2022 -ലാണ് മട്ടന്നൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസ് അന്വേഷിച്ച് കുറ്റപത്രം നൽകിയത് എസ്ഐ ടിസി രാജീവനാണ്. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പിവി ഷീന പ്രോസിക്യൂഷന് വേണ്ടി ഹാജരായി.

Also Read; കേരളാ പൊലീസിന്റെ സമയോചിതമായ ഇടപെടൽ; 19 മണിക്കൂറിൽ കാണാതായ കുട്ടിയെ കണ്ടെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News