കോളേജ് വിദ്യാർത്ഥിയെ ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധശിക്ഷ

Crime

തിരക്കേറിയ റെയിൽവേ സ്റ്റേഷനിൽ വെച്ച് കോളേജ് വിദ്യാർത്ഥിയെ ഓടുന്ന ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ. ചെന്നൈയിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.

2022ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോളേജ് വിദ്യാർത്ഥിനിയായ സത്യ (20) എന്ന യുവതി സഹപാഠിയോടൊപ്പം സെൻ്റ് തോമസ് മൗണ്ട് റെയിൽവേ സ്‌റ്റേഷനിൽ ട്രെയിൻ കാത്ത്നിൽക്കുമ്പോൾ പ്രതിയായ സതീഷ് ഇവരുടെ അടുക്കലേക്ക് എത്തി. ഒരു മാസം മുമ്പ് സത്യയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.

Also Read: വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ട്യൂഷൻ അധ്യാപകന് നൂറ്റിപതിനൊന്ന് വർഷം കഠിന തടവ്

സത്യയും സതീഷും തമ്മിൽ സ്റ്റേഷനിൽ വെച്ച് രൂക്ഷമായ വാക്ക് തർക്കം ഉണ്ടാകുകയും. പ്രതിയായ സതീഷ് സത്യയെ അപ്പോൾ പ്ലാറ്റ്ഫോമിലേക്ക് വന്നു കൊണ്ടിരുന്ന ട്രെയിനിനു മുമ്പിലേക്ക് തള്ളിയിടുകയുമായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ സത്യ മരണപ്പെട്ടു. സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട സതീഷ് ഏതാനും മണിക്കൂറുകൾക്കുള്ളിൽ പിടിയിലായി.

മരണവാർത്തകേട്ട് വീട്ടിലെത്തിയ സത്യയുടെ അച്ഛൻ ആത്മഹത്യ ചെയ്കയും ചെയ്തിരുന്നു. സത്യയും സതീഷും ചെന്നൈയിലെ ആലന്തൂരിലെ പോലീസ് ക്വാർട്ടേഴ്സിലാണ് താമസിച്ചിരുന്നത്. സത്യയുടെ അമ്മ പൊലീസ് കോൺസ്റ്റബിളും സതീഷിൻ്റെ അച്ഛൻ റിട്ടയേർഡ് സബ് ഇൻസ്‌പെക്ടറുമാണ്. പരസ്പരം അടുത്തിടപഴകിയിരുന്ന കുടുംബങ്ങൾ സത്യയുടെ സ്വഭാവ ദൂഷ്യം കൊണ്ടാണ് അകന്നത്.

Also Read: മോഷണത്തിനിടെ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടി പൊലീസ്

വധശിക്ഷക്ക് പുറമേ തമിഴ്‌നാട് സ്ത്രീ പീഡന നിരോധന നിയമപ്രകാരം മൂന്ന് വർഷത്തെ കഠിന തടവും വിധിച്ചിട്ടുണ്ട്. 35,000 രൂപ പിഴയും ഇരയുടെ ഇളയ സഹോദരിമാർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവായി. ചെന്നൈയിലെ മഹിളാ കോടതിയിലെ ജഡ്ജി ജെ ശ്രീദേവിയാണ് വിധി പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here