വൈറലാകാൻ ഇങ്ങനെയുമുണ്ടോ ആളുകൾ…; ഥാറിന്‌ മുകളിൽ ചെളി കൂട്ടിയിട്ട് സ്റ്റണ്ടിങ്, കേസെടുത്ത് പൊലീസ്

ഒരാൾ തൻ്റെ ഥാറിന്‌ മുകളിൽ ചെളി കൂട്ടിയിട്ട് അതിവേഗത്തിൽ ഓടിച്ചുകൊണ്ട് വിചിത്രമായ രീതിയിൽ നടത്തിയ സ്റ്റണ്ട് വീഡിയോ വൈറലാകുന്നു. വീഡിയോയിൽ, ഇയാൾ തൻ്റെ ഥാറിൻ്റെ റൂഫിൽ തൂമ്പ ഉപയോഗിച്ച് ചെളി വാരി നിറക്കുന്നത് കാണാം. പിന്നീട് റോഡിൻ്റെ തെറ്റായ വശത്തുകൂടി അതിവേഗത്തിൽ ഥാർ ഓടിക്കുന്നു. അപ്പോൾ ചെളി വായുവിൽ പറക്കുന്നതും വീഡിയോയിൽ കാണാം. ഉത്തർപ്രദേശിലെ മീററ്റിൽ മുണ്ടാലി ഗ്രാമവാസിയായ ഇൻ്റസാർ അലി എന്നയാളാണ് ഇത്തരമൊരു പ്രവർത്തിയിൽ ഏർപ്പെട്ടത്.

സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിൻ്റെ ഭാഗമായി പൊലീസ് സിസിടിവി ദൃശ്യങ്ങൾ വിശകലനം ചെയ്യുകയും സാക്ഷികളെ ചോദ്യം ചെയ്യുകയും ചെയ്തു. പിന്നീട് സംഭവത്തിൽ മീററ്റ് പൊലീസ് ഇടപെട്ട് അശ്രദ്ധമായി വാഹനമോടിച്ചതിന് സ്വമേധയാ കേസെടുത്ത് 25,000 രൂപ പിഴ ചുമത്തി.

വീഡിയോ വൈറലായതാണ് കേസെടുക്കാൻ പൊലീസിനെ പ്രേരിപ്പിച്ചത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും, ദൃക്‌സാക്ഷികളുമായി സംസാരിക്കുകയും ചെയ്ത ശേഷമാണ് മീററ്റ് പോലീസ് അതിവേഗ നടപടി സ്വീകരിച്ചത്. അശ്രദ്ധമായി വാഹനമോടിക്കുകയും അപകടമുണ്ടാക്കുകയും ചെയ്‌തെന്ന് ചൂണ്ടിക്കാട്ടിയാണ് 25,000 രൂപയ്ക്ക് ഇ-ചലാൻ പുറപ്പെടുവിച്ചത്.

ഹരിയാനയിൽ അടുത്തിടെ നടന്ന മറ്റൊരു വൈറൽ സ്റ്റണ്ട് വിവാദമായതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവമുണ്ടായത്, പാനിപ്പത്തിലെ ഇൻസാർ മാർക്കറ്റിൽ ആൾക്കൂട്ടത്തിനിടയിൽ ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ ബ്രായും പാന്റും ഇട്ടാണ് ഒരു റീൽ ചിത്രീകരിച്ചത്. അന്ന് ഇയാളുടെ പ്രവൃത്തി തടയണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ തർക്കിക്കുകയും കോപാകുലരാകുകയും ചെയ്തു.

ഇൻ്റർനെറ്റിൽ വൈറലാകാനുള്ള ത്വരയിൽ ആളുകൾ ഏതറ്റം വരെയും പോകാൻ തയാറാണ്. സോഷ്യൽ മീഡിയയ്ക്ക് ദൈനംദിന വ്യക്തികളെ താരങ്ങളാക്കി മാറ്റാൻ കഴിയുമെങ്കിലും, ചിലർ എത്രത്തോളം പോകാൻ തയ്യാറാണ് എന്നതിനെക്കുറിച്ചാണ് മീററ്റിലെ ഈ സംഭവം സൂചിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News