വിഷം കഴിച്ച് പൊലീസ് സ്റ്റേഷനിലേക്ക് ഓടി കയറി; ആശുപത്രിയിൽ എത്തിച്ച യുവാവ് ഗുരുതരാവസ്ഥയിൽ

വിഷം കഴിച്ച് വടകര പൊലീസ് സ്റ്റേഷനിൽ ഓടി കയറിയ യുവാവ് ഗുരുതരാവസ്ഥയിൽ.ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം .എടച്ചേരി സ്വദേശിയായ അർജുനാണ് വിഷം കഴിച്ച് പ്രാണ രക്ഷാർത്ഥം വടകര പൊലീസ് സ്റ്റേഷനിലേക്ക് ഓടി കയറുകയായിരുന്നു.

also read: ഫോര്‍ട്ട് കൊച്ചിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു

വിഷം കഴിച്ച കാര്യം ഇയാൾ തന്നെയാണ് സ്റ്റേഷനിൽ ഉണ്ടായിരുന്ന പൊലീസുകാരെ അറിയിച്ചത്. ഉടൻ തന്നെ പൊലീസ് വാഹനത്തിൽ ജില്ലാ ആശുപത്രിയിൽ എത്തിച്ച യുവാവിനെ വിദഗ്ദ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് എത്തിച്ചു.യൂത്ത് കോൺഗ്രസ് എടച്ചേരി മണ്ഡലം പ്രസിഡന്റ് കൂടിയായ അർജുൻ തൂണേരി കോ-ഓപ്പറേറ്റിവ് സൊസൈറ്റി ജീവനക്കാരനാണ്.

also read: നിയമം ദുരുപയോഗപ്പെടുത്തി എതിരാളികളെ അനന്ത കാലത്തോളം ജയിലടയ്ക്കുകയാണ് കേന്ദ്രസർക്കാറിന്റെ ലക്ഷ്യം, ഇത് മനസിലാക്കാതെ പോയാൽ ദുഖിക്കേണ്ടി വരും: കെ ജെ ജേക്കബ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration