അധ്യാപിക എന്ന വ്യാജേന വോയിസ് ചേഞ്ച് ആപ്പ് വഴി കബളിപ്പിച്ച് ഏഴ് വിദ്യാർത്ഥിനികളെ പീഡനത്തിനിരയാക്കി യുവാക്കൾ പൊലീസ് പിടിയിൽ. ഭോപ്പാലിലാണ് സംഭവം. മധ്യപ്രദേശിലെ സിദ്ധി ജില്ലയിലെ ട്രൈബൽ കോളജിലെ വിദ്യാർത്ഥിനികളാണ് തട്ടിപ്പിന് ഇരയായത്. സംഭവത്തിൽ ബ്രജേഷ് കുശ്വാഹ എന്നയാളെയാണ് പൊലീസ് പിടികൂടിയത്.
താൻ ഒരു അധ്യാപിക ആണെന്നും നിങ്ങൾക്ക് തുടർപഠനത്തിന് സ്കോളർഷിപ് തരപ്പെടുത്തിത്തരാമെന്നും പറഞ്ഞാണ് ബ്രജേഷ് കുശ്വാഹ കുട്ടികളെ പെൺശബ്ദത്തിൽ ബന്ധപ്പെട്ടത്. തുടർന്ന് പെൺകുട്ടികളോട് ആളുകൾ ഇല്ലാത്ത സ്ഥലത്ത് എത്താനും താൻ അയക്കുന്ന ആൺകുട്ടിയോടൊപ്പം മോട്ടോർ സൈക്കിളിൽ കയറി തൊട്ടടുത്തുള്ള വനത്തിൽ എത്താനും പറയുകയായിരുന്നു. തുടർപഠനത്തിന് പണമില്ലാത്ത കുട്ടികൾ സ്ത്രീശബ്ദത്തിൽ വിശ്വസിച്ച് വനത്തിൽ എത്തിയപ്പോഴാണ് ചതി മനസിലാക്കുന്നത്.
സംഭവ സമയത്ത് പ്രതി ഹെൽമറ്റ് ധരിച്ചിരുന്നതായും അതുകൊണ്ട് ആളെ തിരിച്ചറിയാൻ കഴിയുന്നില്ലെന്നും അതിജീവിതകളിൽ ഒരാൾ പൊലീസിനോട് പറഞ്ഞു. ഇയാൾ കൈകളിൽ ഗ്ലൗസ് ധരിച്ചിരുന്നെന്നും ഒരു പെൺകുട്ടി മൊഴി നൽകിയതായി പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ പ്രതിയായ യുവാവിനെ ശനിയാഴ്ച വീട്ടിൽ വെച്ചാണ് പൊലീസ് പിടികൂടിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here