ദൈവദൂതനായി വേഷമിട്ട ഒരു വേട്ടക്കാരൻ; പ്രായപൂര്‍ത്തിയാകാത്ത 16 ആണ്‍കുട്ടികളെ പീഡിപ്പിച്ചയാൾക്ക് 707 വര്‍ഷം തടവുശിക്ഷ

പ്രായപൂര്‍ത്തിയാകാത്ത 16 ആണ്‍കുട്ടികളെ പീഡിപ്പിച്ച യുവാവിന് 707 വര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി. അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് സംഭവം. നാനി എന്ന് വിളിക്കുന്ന മാത്യു സക്രസെവ്സ്കി 2 മുതല്‍ 14 വയസ്സ് വരെയുള്ള കുട്ടികളെ പീഡനത്തിന് ഇരയാക്കിയത്.

ALSO READ: വിശാഖപട്ടണം ഹാര്‍ബറില്‍ വന്‍ തീപിടിത്തം; കോടികളുടെ നഷ്ടം

2014നും 2019നും ഇടയിലാണ് അതിക്രമങ്ങള്‍ നടന്നത്. തന്റെ 8 വയസ്സുള്ള മകനെ ഇയാൾ മോശമായി സ്പർശിച്ചെന്ന് മാതാപിതാക്കള്‍ പരാതി നല്‍കിയതോടെയാണ് സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങൾ അറിയുന്നത്.

വെബ്സൈറ്റിലൂടെയാണ് ഇയാള്‍ കുട്ടികളുടെ മാതാപിതാക്കളിലേക്ക് എത്തിയിരുന്നത്. ചൈൽഡ് കെയറിൽ 6 വർഷത്തിലേറെ പരിചയമുണ്ടെന്ന് ഇയാള്‍ പറഞ്ഞു. മൂന്ന് മാസം മുതല്‍ 14 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് നാനിയാവാന്‍ തനിക്ക് കഴിയുമെന്നും ഇയാള്‍ മാതാപിതാക്കളോട് പറഞ്ഞു.

അതേസമയം കൊച്ചുകുട്ടികളുടെ ബാല്യം കവര്‍ന്നെടുത്ത കേസാണിതെന്നാണ് അറ്റോര്‍ണിയുടെ നിരീക്ഷണം. ദൈവദൂതനായി വേഷമിട്ട ഒരു വേട്ടക്കാരനാണ് പ്രതിയെന്ന് ഓറഞ്ച് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ടോഡ് സ്പിറ്റ്സർ പറഞ്ഞു.തന്റെ ലൈംഗിക സംതൃപ്തിക്ക് വേണ്ടി കുട്ടികളെ ഇരകളാക്കുകയും അവരുടെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തെന്നും അറ്റോര്‍ണി നിരീക്ഷിച്ചു.

ALSO READ:വന്ദേഭാരത് മൂലം യാത്രക്കാർക്ക് ബുദ്ധിമുട്ട്; ലോക്കൽ ട്രെയിനിൽ വായ മൂടി കെട്ടി പ്രതിഷേധം

എന്നാൽ നിങ്ങളുടെ കുട്ടികൾക്ക് പുഞ്ചിരി സമ്മാനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു, ഞങ്ങൾ പങ്കിട്ട എല്ലാ നല്ല സമയങ്ങളും 100 ശതമാനം ആത്മാര്‍ത്ഥതയുള്ളതായിരുന്നു” എന്നാണ് ജഡ്ജിയുടെ മുന്നിൽ മാത്യു സാക്രസെവ്സ്കി പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News