ജവാനെന്ന വ്യാജേന യുവതിയുമായി അടുപ്പത്തിലായ ശേഷം പീഡനം; മധ്യപ്രദേശിൽ ഹോട്ടൽ പാചകക്കാരൻ അറസ്റ്റിൽ

ARREST

ആർമി ജവാനെന്ന വ്യാജേന യുവതിയുമായി അടുപ്പത്തിലായ ശേഷം പീഡിപ്പിച്ച്, നഗ്ന ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഹോട്ടൽ പാചകക്കാരൻ അറസ്റ്റിലായി. മധ്യപ്രദേശിലെ സത്നയിലാണ് സംഭവം. സ്വകാര്യ ഹോട്ടലിലെ പാചകക്കാരനായ കപിലേഷ് ശർമ്മയാണ് അറസ്റ്റിലായത്.

ALSO READ; നിങ്ങൾ കൂട്ടിക്കോ, ഞങ്ങൾ കുറച്ചോളാം! ജിയോയെ പിന്നിലാക്കാൻ കുറഞ്ഞ നിരക്കിൽ പുതിയ പ്ലാനുകളുമായി ബിഎസ്എൻഎൽ

2023 ലാണ് കപിലേഷ് യുവതിയുമായി ബന്ധം സ്ഥാപിച്ചത്. ഫേസ്ബുക്ക് വഴി പരിചയപെട്ട ഇരുവരും തമ്മിൽ പിന്നീട് പ്രണയത്തിലായി. എന്നാൽ
കപിലേഷ് ജവാനല്ല, ഹോട്ടലിലെ പാചകക്കാരൻ ആണെന്ന് അറിഞ്ഞപ്പോൾ യുവതി ബന്ധത്തിൽ നിന്നും പിന്മാറി. തുടർന്ന് യുവതിയുടെ നഗ്ന ദൃശ്യങ്ങൾ കാണിച്ച് ഇയാൾ ഭീഷണിപെടുത്തുകയായിരുന്നു. ഇക്കാര്യം ചൂണ്ടികാട്ടി യുവതി പൊലീസിനെ സമീപിച്ചതോടെയാണ് കപിലേഷ് കുടുങ്ങിയത്.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിക്കുമേൽ ഐപിസി സെക്ഷൻ 376 അടക്കം ചുമത്തിയിട്ടുണ്ട്.

ALSO READ; അഞ്ച് വയസ്സുകാരിയെ ബാലാത്സംഗം ചെയ്തു; യുപിയിൽ ആറുവയസ്സുകാരൻ ഉൾപ്പടെ മൂന്ന് പേർ പിടിയിൽ

അടുത്തിടെ ദില്ലിയിലും സമാനമായ സംഭവം ഉണ്ടായിരുന്നു. ഇന്ത്യൻ ആർമി ഉദ്യോഗസ്ഥൻ ആണെന്ന വ്യാജേന വനിതാ കോൺസ്റ്റബിളിനെ പീഡിപ്പിച്ച 28 കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വളരെ പണിപ്പെട്ടാണ് ഈ കേസിൽ പൊലീസ് പ്രതിയെ പിടിച്ചത്.പ്രതിയെ പിടികൂടാൻ പൊലീസ് എത്തിയപ്പോൾ പ്രതികളും കുടുംബാംഗങ്ങളും മറ്റുള്ളവരും ചേർന്ന് ഉദ്യോഗസ്ഥരെ പൂട്ടിയിയിട്ടിരുന്നു. പിന്നീട് ഏറ്റുമുട്ടലിലൂടെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News