ഷവോമിയിൽ നിന്ന് 36,000 രൂപ നഷ്ടപരിഹാരം വാങ്ങി 20 കാരൻ; കാരണമിത്

ഉപഭോക്തൃ കോടതി വഴി ഷവോമി കമ്പനിയിൽ നിന്ന് 36,000 രൂപ വാങ്ങിയെടുത്ത് 20 കാരൻ. തിരുവനന്തപുരം പേരൂര്‍ക്കട  നിവാസിയും തിരുവനന്തപുരം ക്രൈസ്റ്റ് നഗർ കോളേജിലെ അവസാന വർഷം ബി സി എ വിദ്യാർത്ഥിയുമായ അശ്വഘോഷ് സൈന്ധവ് ആണ് സോഫ്‌റ്റ്‌വെയർ അപ്‌ഡേഷനു ശേഷം റെഡ്മി മൊബൈൽ ഫോൺ റേഞ്ച് കിട്ടുന്നില്ല എന്ന കാരണത്താൽ നഷ്ടപരിഹാരം വാങ്ങിയെടുത്തത്. കേടായ മൊബൈലിന്റെ വിലയും നഷ്ടപരിഹാരവും ഉപഭോക്തൃ കോടതി വഴി ലഭിക്കുകയും ചെയ്തു.

also read: പെട്രോളിനേക്കാൾ വില കുറഞ്ഞ ഇന്ധനം; ചെലവ് ചുരുക്കാം

2023 ൽ ആണ് സോഫ്റ്റ് വെയർ അപ്ഡേഷനു ശേഷം അശ്വഘോഷിന്റെ റെഡ്മി നോട്ട് 10 മൊബൈൽ ഫോൺ കേടാകുന്നത്. കമ്പനിയുടെ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്തതിനു പിന്നാലെ റേഞ്ച് കാണിക്കാതെയായി. ഫോൺ റീസ്റ്റാർട്ട് ചെയ്യുമ്പോൾ അൽപനേരം പ്രവർത്തിച്ച ശേഷം വീണ്ടും റേഞ്ച് കിട്ടാതെയാകും.

തുടർന്ന് സർവ്വീസ് സെന്ററിൽ പോയെങ്കിലും വാറന്റി കഴിഞ്ഞതിനാൽ ശരിയാക്കി നൽകാൻ കഴിയില്ല എന്നായിരുന്നു ജീവനക്കാർ പറഞ്ഞത്.തുടർന്ന് മൊബൈൽ കമ്പനി അധികൃതർക്ക് മെയിൽ അയച്ചെങ്കിലും സർവീസ് സെന്ററിൽ നിന്ന് ലഭിച്ച മറുപടിയാണ് ലഭിച്ചത്. 2023 മാർച്ചിൽ ഉപഭോക്തൃ കോടതിയിൽ പരാതി നൽകുകയായിരുന്നു.

മൂന്നു തവണ കോടതി കേസ് വിളിച്ചെങ്കിലും മൊബൈൽ കമ്പനിയുടെ അധികൃതർ എത്താത്തതിനാൽ 36,843 രൂപ നൽകാൻ കോടതി ഉത്തരവിട്ടു. എന്നാൽ ഇതും കമ്പനി അധികൃതർ പിന്തുടർന്നില്ല. തുടർന്ന് അശ്വഘോഷ് കോടതിയിൽ എക്സിക്യൂഷൻ അപേക്ഷ ഫയൽ ചെയ്തു. രണ്ടാമത്തെ ഹിയറിംഗിൽ ഷവോമി അധികൃതർ നൽകിയ 36,843 രൂപയുടെ ഡിഡി കോടതി അശ്വഘോഷിനു നൽകുകയായിരുന്നു.

also read: അമേരിക്ക വരെ കൊണ്ടുപോയിട്ടും വളർത്തുനായ സുഖം പ്രാപിച്ചില്ല; മൃഗങ്ങൾക്കുവേണ്ടിയുള്ള അത്യാധുനിക ആശുപത്രിയുമായി രത്തൻ ടാറ്റ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News