സിനിമ സ്റ്റൈലിൽ ഓടുന്ന ഓട്ടോറിക്ഷയിൽ അഭ്യാസം; യുവാക്കൾ പിടിയിൽ; വീഡിയോ

സമൂഹ മാധ്യമങ്ങളിൽ വൈറലാകാൻ എന്തും ചെയ്യുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത്. കഴിഞ്ഞ ദിവസമാണ് ദില്ലിയിൽ അപകടകരമായ വിധത്തിൽ ഓട്ടോറിക്ഷ ഓടിക്കുകയും ഒരു സൈക്കിൾ യാത്രകനെ ഇടിച്ചിടുകയും ചെയ്തിരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. സ്റ്റാറാകാൻ റോഡിൽ അഭ്യാസപ്രകടനം നടത്തിയ യുവാക്കളെ പൊലീസ് പിടികൂടുകയും ചെയ്തു.

Also read:20 വർഷം ഭാര്യയോട് പിണങ്ങിയിരുന്ന് ഭർത്താവ്; വിചിത്രമായ കാരണം കേട്ട് അമ്പരന്ന് സോഷ്യൽ മീഡിയ

ഓട്ടോറിക്ഷയിൽ ഒരാൾ പുറത്തേക്ക് തൂങ്ങിനിൽക്കുന്നത് വീഡിയോയിൽ കാണാം. ഒരു കൈ കൊണ്ട് ഓട്ടോയിൽ പിടിച്ച് ഡാൻസ് ചെയ്‌താണ് യുവാവ് യാത്ര ചെയ്യുന്നത്. റോഡിലൂടെ പോയ പലരും മുന്നറിയിപ്പ് നൽകിയെങ്കിലും യുവാക്കൾ വാഹനം നിർത്തിയില്ല. അമിതവേ​ഗത്തിൽ പോകുന്ന ഓട്ടോ പുറത്തേക്ക് നിന്ന യുവാവിനെ തട്ടി ഒരു സൈക്കിൾ യാത്രികൻ മറിഞ്ഞു വീഴുന്നതും വീഡിയോയിൽ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News