പ്രളയത്തില്‍ പാമ്പ് വീട്ടില്‍ കയറി; മുനിസിപ്പല്‍ ഓഫീസില്‍ പാമ്പിനെ തുറന്നുവിട്ട് യുവാവിന്റെ പ്രതിഷേധം

പ്രളയത്തില്‍ വീട്ടില്‍ കയറിയ പാമ്പിനെ പിടികൂടാന്‍ മണിക്കൂറുകള്‍ കാത്തരുന്നിട്ടും മുനിസിപ്പല്‍ അധികൃതര്‍ എത്താത്തതില്‍ യുവാവിന്റെ പ്രതിഷേധം. വീട്ടില്‍ കയറി പാമ്പിനെ പിടികൂടി മുനിസിപ്പല്‍ ഓഫീസിനുള്ളില്‍ തുറന്നുവിട്ടാണ് യുവാവ് പ്രതിഷേധിച്ചത്.

Also Read- സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധന; 132 സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചതായി മന്ത്രി വീണാ ജോര്‍ജ്

ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ വാര്‍ഡ് ഓഫീസിലാണ് സംഭവം നടന്നത്. അല്‍വാല്‍ സ്വദേശിയായ സമ്പത്ത് കുമാര്‍ ആണ് പ്രതിഷേധിച്ചത്. വീട്ടില്‍ പാമ്പ് കയറിയത് മുനിസിപ്പല്‍ അധികൃതരെ അറിയിച്ച് ആറു മണിക്കൂറോളം കാത്തിരുന്നിട്ടും നടപടിയുണ്ടായില്ല. തുടര്‍ന്ന് ഇയാള്‍ തന്നെ പാമ്പിനെ പിടികൂടി ഓഫീസിലെത്തുകയായിരുന്നു.

Also Read- ‘ഒരു കാന്‍സര്‍ രോഗി ഇങ്ങനെയാകണം എന്നുള്ള അസ്വസ്ഥതയുണ്ടാക്കുന്ന ചിന്തയാണ് അവര്‍ നല്‍കിയത്’: അരുണ്‍ രാജ് പറയുന്നു

പ്രതിസന്ധി ഘട്ടത്തില്‍ ജനങ്ങള്‍ക്ക് സഹായമെത്തിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ പരാജയമാണെന്ന് ആരോപിച്ച് ഇദ്ദേഹം ഓഫീസിനകത്ത് പാമ്പിനെ തുറന്ന് വിടുകയും ചെയ്തു. ഓഫീസിലെ മേശക്ക് മുകളില്‍ പാമ്പ് കിടക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News