അവശനിലയില്‍ ആശുപത്രിയിലെത്തി, എന്തുപറ്റിയെന്ന് പറയാന്‍ മടിച്ച് യുവാവ്; വീടുപരിശോധിച്ച പൊലീസുകാര്‍ കണ്ടത്, ഞെട്ടലോടെ നാട്ടുകാര്‍

അവശനിലയില്‍ ആശുപത്രിയിലെത്തിയ യുവാവിന്റെ വീട് പരിശോധിച്ച പൊലീസുകാര്‍ കണ്ടെത്തയത് ഒരു മുറി നിറയെ വിഷം കൂടിയ പാമ്പുകളെ. അമേരിക്കയിലെ സൗത്ത് കരോലിനയിലാണ് സംഭവം. വെള്ളിയാഴ്ചയാണ് കാലിന് മുറിവേറ്റ് യുവാവ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്.

എന്നാല്‍ കാലിന് എങ്ങനെയാണ് മുറിവേറ്റതെന്ന് പറയാന്‍ പൊലീസ് മടിക്കുകയായിരുന്നു. യുവാവ് എങ്ങനെയാണ് മുറിവുണ്ടായതെന്ന് ചികിത്സയുടെ ആദ്യ ഘട്ടത്തില്‍ പറഞ്ഞില്ല, തുടര്‍ന്ന് സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് തീരെ അവശനായതിന് പിന്നാലെ തന്നെ പാമ്പ് കടിച്ചതാണെന്ന് യുവാവ് തുറന്ന് പറയുകയായിരുന്നു. യുവാവിന്റെ ഈ അസാധാരണ പെരുമാറ്റത്തില്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ വിവരം പൊലീസിനെ അറിയിച്ചു.

Also Read : പാക്കറ്റ് പാല്‍ നേരിട്ടാണോ അതോ തിളപ്പിച്ചാണോ നിങ്ങള്‍ ഉപയോഗിക്കുന്നത് ? സൂക്ഷിക്കുക

പിന്നാലെ യുവാവിന്റെ വീട്ടിലെത്തിയ പൊലീസുകാരാണ് മുറി നിറയെ പാമ്പുകളെ കണ്ടെത്തിയത്. വീട്ടിലേക്ക് പാമ്പുകള്‍ കയറിയതാണോയെന്ന സംശയത്തില്‍ അന്വേഷണം വിശദമാക്കിയതോടെയാണ് അവ പുറത്ത് നിന്ന് കയറിയതല്ലെന്ന് വിശദമായത്.

അനധികൃതമായി യുവാവ് വളര്‍ത്തിയിരുന്ന വിഷ പാമ്പുകള്‍ തന്നെയാണ് യുവാവിനെ ആക്രമിച്ചത്. ഒരു ഡസനിലേറെ വിഷ പാമ്പുകളെയാണ് ഈ വീട്ടില്‍ നിന്ന് നീക്കം ചെയ്തത്. ഇവയെ അനിമല്‍ കണ്‍ട്രോളില്‍ നിന്നുള്ള ജീവനക്കാരെത്തിയാണ് പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News