വാഹനം ഇടിച്ച് അപകടം പറ്റിയ ആളെ റോഡരികിലെ മുറിക്കുള്ളിൽ പൂട്ടിയിട്ട് കടന്നുകളഞ്ഞു; അപകടം പറ്റിയ ആൾ മരണപ്പെട്ടു

Accident

വെള്ളറടയിൽ വാഹനം ഇടിച്ചിട്ട ശേഷം അപകടം പറ്റിയ ആളെ റോഡരികിലെ മുറിക്കുള്ളിൽ പൂട്ടിയിട്ടിട്ട് ഇടിച്ച വാഹനത്തിലുള്ളവർ കടന്നുകളഞ്ഞു. അപകടം പറ്റിയ ആൾ റൂമിനുള്ളിൽ കിടന്ന് മരണപ്പെട്ടു. കലിങ്കുനട സ്വദേശി സുരേഷാണ് (52) മരിച്ചത്. മുറിയിൽ നിന്നും ദുർഗന്ധം വരുന്നതു കൊണ്ട് നാട്ടുകാർ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. മൃതദേഹം ഊതി വീർത്ത നിലയിലാണ് കാണ്ടെത്തിയത്.

Also Read: പീഡന പരാതി: ബാർബർ ഷോപ്പ് ജീവനക്കാരൻ അറസ്റ്റിൽ

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. വെള്ളറട പൊലീസ് പരിശോധന നടത്തുകയാണ്.

Also Read: ജാമ്യാപേക്ഷ എതിര്‍ത്തു; അഭിഭാഷകയെ തട്ടിക്കൊണ്ടുപോയി കൊന്ന് കനാലില്‍ തള്ളി; 6 പേര്‍ പിടിയില്‍

A man who was hit by a vehicle was locked in a room by the roadside, The accident victim died.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News