എത്ര പരിശ്രമിച്ചിട്ടും ഒരു ജോലി കിട്ടാതെ പലരും മാനസികമായി തളർന്നു പോകാറുണ്ട്. എന്നാൽ നിരന്തരമായ പരിശ്രമം ഒരിക്കൽ ലക്ഷ്യത്തിൽ എത്തിക്കുമെന്നതിന് ഒരു ഉദാഹരണമാണ് പുണെ സ്വദേശിയായ ഈ യുവാവ്. കഠിനപ്രയത്‌നത്തിലൂടെ സ്വപ്‌നജോലി നേടിയ അനുഭവം പുണെ സ്വദേശിയായ ധ്രുവ് ലോയ എന്ന യുവ എന്‍ജിനീയറാണ് പങ്കുവച്ചത്. ഒന്നും രണ്ടുമല്ല, 500 മെയിലുകളാണ് ധ്രുവിന് തന്‍റെ സ്വപ്നജോലി കരസ്ഥമാക്കാൻ അയക്കേണ്ടി വന്നത്.
ഇലോണ്‍ മസ്‌കിന്‍റെ ടെസ്‌ലയിലാണ് ധ്രുവ് ജോലി നേടിയത്. 300-ലധികം അപേക്ഷകള്‍ക്കും 500-ലധികം മെയിലുകളും പത്തിലധികം ഇന്റര്‍വ്യൂകൾക്കും ശേഷമാണ് ഏറെ നാളായി ആഗ്രഹിച്ച ജോലി ലഭിച്ചതെന്ന് ധ്രുവ് പറയുന്നു. ലിങ്ക്ഡിനിലാണ് യുവാവ് തന്‍റെ അനുഭവം പങ്കുവെച്ചത്.
ഒരുപാട് കഷ്ടപ്പാടുകളിലൂടെ കടന്നുപോയി. എന്‍റെ വിസ കാലാവധി ഏതുനിമിഷവും കഴിയുമെന്ന് പേടിച്ചാണ് കഴിഞ്ഞത്. മാസങ്ങളോളം സുഹൃത്തുക്കളുടെ അപാർട്മെന്‍റുകളിലാണ് താമസിച്ചത്. കിട്ടുന്ന ഓരോ ഡോളറും സൂക്ഷിച്ചുവെച്ചു. എന്നാല്‍ എന്റെ കഷ്ടപ്പാടുകളെല്ലാം ഫലം കണ്ടെന്നും ധ്രുവ് ലിങ്ക്ഡിനില്‍ കുറിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here