ഭാര്യ പിണങ്ങിപ്പോയി, തിരികെയെത്തണമെങ്കിൽ നരബലിയേ മാർഗമുള്ളൂവെന്ന് മന്ത്രവാദി- വാക്കു കേട്ടതും സമീപ വീട്ടിലെ നാലുവയസുകാരിയെ തട്ടിയെടുത്ത യുവാവിന് 10 വർഷം തടവ് ശിക്ഷ

നരബലി നടത്തിയാലേ പിണക്കം മാറി ഭാര്യ തിരികെയെത്തുകയുള്ളൂവെന്ന് മന്ത്രവാദി പറഞ്ഞതനുസരിച്ച് നാലു വയസുകാരിയായ പെൺകുട്ടിയെ തട്ടിയെടുത്ത കേസിൽ യുവാവിന് 10 വർഷം തടവ് ശിക്ഷ. പഞ്ചാബിലെ ലുധിയാനയിൽ 2022 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കേസിൽ കുറ്റക്കാരനെന്ന് കണ്ട പ്രതിയ്ക്ക് ലുധിയാനയിലെ അഡീഷണൽ സെഷൻസ് കോടതി 10 വർഷം കഠിന തടവും 10,000 രൂപ പിഴ ശിക്ഷയും വിധിച്ചു. പിഴ അടക്കാൻ വീഴ്ച വരുത്തിയാൽ രണ്ടു മാസം കൂടി പ്രതി ശിക്ഷ അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി. ലുധിയാനയിലെ ധർമീന്ദർ സപേര എന്ന യുവാവാണ് ബാലികയെ മന്ത്രവാദിയുടെ വാക്ക് കേട്ട് കൊല ചെയ്യണമെന്ന ഉദ്ദേശത്തോടെ തട്ടിക്കൊണ്ടു പോയത്. തുടർന്ന് നാലു വയസ്സുകാരിയായ മകളെ കാണാനില്ലെന്ന പരാതിയുമായി കുട്ടിയുടെ അച്ഛൻ കാലു റാം പൊലീസിനെ സമീപിച്ചു.

ALSO READ: ജുഡീഷ്യറിയിലും എഐയുടെ ജാലവിദ്യ, സംശയങ്ങൾക്ക് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ വരെ ഞെട്ടിച്ച മറുപടി- വൈറലായി വീഡിയോ

സ്കൂൾ വിട്ടെത്തിയ കുട്ടി വീടിനു സമീപത്ത് കളിക്കാൻ പോയതായിരുന്നെന്നും വീടിൻ്റെ പരിസരത്ത് ഒരാൾ കറങ്ങി നടന്നിരുന്നെന്നും അയാളെ ഈ സംഭവത്തിൽ സംശയിക്കുന്നതായും കാലു റാം പൊലീസിനോട് പരാതിയിൽ പറഞ്ഞിരുന്നു. തുടർന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പൊലീസ് ധർമീന്ദർ സപേരയെ പിടികൂടുന്നത്. ഇയാൾ വീടിനു സമീപത്ത് നരബലി നടത്താനായി ശ്രമിച്ചതിൻ്റെ തെളിവുകൾ ലഭിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു. യുവാവിൻ്റെ പെരുമാറ്റ ദൂഷ്യം മൂലമായിരുന്നു ഭാര്യ പിണങ്ങിപ്പോയിരുന്നത്. ബിഹാറിലെ സഹോദരൻ്റെ വീട്ടിൽ താമസിച്ചിരുന്ന ഇവരെ തിരികെ വീട്ടിലെത്തിക്കുന്നതിനായാണ് ഇയാൾ മന്ത്രവാദിയെ സമീപിച്ചത്. പരാതിക്കാരനുമായി പ്രതിക്ക് വൈരാഗ്യമില്ലെന്നും കേസിൽ സ്വതന്ത്ര സാക്ഷികളില്ലെന്നുമുള്ള പ്രതിഭാഗത്തിൻ്റെ വാദം തള്ളിയാണ് കോടതി നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News