ദുർമന്ത്രവാദ ആരോപണം; ഒഡീഷയിൽ 50കാരനെ അയൽക്കാർ തീകൊളുത്തി

FIRE

ദുർമന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് അൻപത് വയസ്സുകാരനെ അയൽക്കാർ ചേർന്ന് തീകൊളുത്തി. ഒഡിഷയിലെ നുവാപാഡാ ജില്ലയിലാണ് സംഭവം. ഖാം സിംഗ് മാജി യെന്ന ആൾക്കാണ് ഗുരുതരമായി തീപ്പൊള്ളലേറ്റത്.

കഴിഞ്ഞ ദിവസം പോർട്ടിപാഡ ഗ്രാമത്തിലെ താമസക്കാർ എല്ലാവരും ചേർന്ന് ഒരു യോഗം വിളിച്ചു ചേർത്തിരുന്നു. ഈ യോഗത്തിൽ ഖാം സിംഗ് മാജിയോട് പങ്കെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇപ്രകാരം ഇയാൾ സ്ഥലത്ത് എത്തുകയും ചെയ്തു.ശേഷം ദുർമന്ത്രവാദം നടത്തിയെന്ന ആരോപണത്തിൽ ശിക്ഷ വിധിക്കുകയായിരുന്നു. ഇയാളെ വൈക്കോൽ കൊണ്ട് നിർമ്മിച്ച കയറുകൊണ്ട് കെട്ടിയിട്ട് തീകൊളുത്തുകയായിയുരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം.

ALSO READ; കണ്ണില്ലാത്ത ക്രൂരത! യുപിയിൽ ഏഴ് വയസ്സുകാരിയെ ബലാത്സം​ഗ ശ്രമത്തിന് ശേഷം തലയ്ക്കടിച്ച് കൊന്ന് മൃതദേഹം ഉപേക്ഷിച്ചു

തീ കൊളുത്തിയതോടെ ഇയാൾ ഓടി സമീപത്തുള്ള കുളത്തിലേക്ക് ചാടി. ഗുരുതരമായി പൊള്ളലേറ്റ ഖാം സിംഗി നെ ബന്ധുക്കളിൽ ചിലരാണ് പിന്നീട് ആശുപത്രിയിൽ എത്തിച്ചത്. നിലവിൽ ഇയാളുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്.

അതേസമയം സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.കുറ്റാരോപിതർക്കെതിരെയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് സിനാപ്പള്ളി എസ്ഡിപിഓ അരൂപ് ബെഹ്‌റ അറിയിച്ചു. അന്വേഷണത്തിന് വേണ്ടി ഗ്രാമത്തിലെത്തിയപ്പോൾ എല്ലാവരും ഒളിവിൽ പോയെന്നാണ് പൊലീസ് പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News