മദ്യം നൽകിയില്ല; മദ്യഷോപ്പിന് തീയിട്ട് മധു

മദ്യം നൽകിയില്ലെന്നാരോപിച്ച് മദ്യഷോപ്പിന് തീയിട്ട് യുവാവ്. വിശാഖപ്പട്ടണത്താണ് സംഭവം. ഷോപ്പ് അടയ്ക്കുന്ന സമയത്ത് മദ്യം വാങ്ങാനെത്തിയ മധുവിനോട് ജീവനക്കാർ മദ്യമില്ലെന്ന് പറഞ്ഞതോടെയാണ് മധു അക്രമാസക്തനായത്.

ALSO READ: ക്ഷേത്രപ്രവേശന വിളംബരത്തിന്റെ വാർഷികാഘോഷം; വിവാദത്തിൽ വിശദീകരണം തേടും

മദ്യമില്ലെന്ന് പറഞ്ഞതോടെ ദേഷ്യത്തിലായ മധു ജീവനക്കാരോട് തട്ടിക്കയറുകയായിരുന്നു. ഇതോടെ ജീവനക്കാർ ഇയാൾക്ക് താക്കീത് നൽകി. പിന്നീട് മടങ്ങിവന്ന ഇയാൾ കയ്യിൽ കരുതിയ പെട്രോൾ ഷോപ്പിലേക്ക് ഒഴിക്കുകയും തീയിടുകയുമായിരുന്നു. ജീവനക്കാരുടെ ദേഹത്തേയ്ക്കും ഇയാൾ പെട്രോൾ ഒഴിച്ചു.

ALSO READ: വീണ്ടും ഡീപ് ഫേക്കിന് ഇരയായി രശ്‌മിക; രോഷത്തോടെ സൈബർ ലോകം

കടയ്ക്ക് തീപിടിച്ചതുകണ്ട ജീവനക്കാർ ഇറങ്ങിയോടിയതോടെ വലിയ ദുരന്തമാണ് ഒഴിവായത്. ഏകദേശം ഒന്നര ലക്ഷം രൂപ വിലവരുന്ന സാധനസാമഗ്രികൾ കത്തിനശിച്ചു. മദുരവാഡ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. പ്രതി നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News