മരത്തെ കെട്ടിപ്പിടിച്ച് ഗിന്നസ് റെക്കോര്‍ഡ് നേടി യുവാവ്

മരങ്ങളെ കെട്ടിപ്പിടിച്ച് ലോക റെക്കോര്‍ഡ് നേടി 29കാരന്‍. അലബാമയിലെ ടസ്‌കഗീ നാഷണല്‍ ഫോറസ്റ്റിനുള്ളിലായിരുന്നു പ്രകടനം. ഗാന സ്വദേശി അബുബക്കര്‍ തഹിറു ആണ് ഒരു മണിക്കൂറില്‍ 1,123 മരങ്ങളെ കെട്ടിപ്പിടിച്ച് ഈ നേട്ടം കൈവരിച്ചത്. ഈ റെക്കോര്‍ഡിന്റെ ആദ്യ ഉടമയാണ് തഹിറു

ഒരു ആലിംഗനത്തിന് മൂന്ന് സെക്കന്റ് ആണ് ശരാശരി സമയം അനുവദിച്ചിരുന്നത്. ഒരു മിനിറ്റില്‍ തഹിറു കെട്ടിപ്പിടിച്ചത് ഏതാണ്ട് 19 മരങ്ങളെയാണ്. വെറുടെ തൊട്ടാല്‍ പോര, ഇരു കൈകളും ഉപയോഗിച്ച് ചുറ്റിപിടിച്ചു വേണം മരങ്ങളെ കെട്ടിപിടിക്കണം എന്നായിരുന്നു നിബന്ധന. ഇതിനിടെ ആവര്‍ത്തിച്ച് കെട്ടിപിടിക്കാനോ, മരങ്ങള്‍ക്കോ പരിസ്ഥിതിക്കോ ദോഷമാകുന്ന തരത്തില്‍ പ്രവര്‍ത്തിക്കാനോ പാടില്ല.

Also Read: പാലക്കാട് രേഖകളില്ലാത്ത കടത്തിയ പത്ത് ലക്ഷം രൂപയുമായി യുവാവ് പിടിയില്‍

റംസാന്‍ നോമ്പു സമയത്താണ് തഹിറു ഈ വെല്ലുവിളി ഏറ്റെടുക്കുന്നത്. അത് മത്സരം കഠിനമാക്കിയെന്നും ഗിന്നസ് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. നേട്ടത്തില്‍ സന്തോഷവാനാണെന്നും നമ്മുടെ ആവാസവ്യവസ്ഥയില്‍ മരങ്ങളുടെ നിര്‍ണായക പങ്കും പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ അടിയന്തരാവസ്ഥയും എടുത്തുകാട്ടുന്നതാണ് ഈ നേട്ടമെന്ന് താഹിറു പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News