ചായ നല്‍കാന്‍ വൈകി, മകളും മരുമകളുമായി വഴക്കിട്ട ശേഷം 65കാരന്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു

ചായ നല്‍കാന്‍ വൈകിയതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് 65കാരന്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശില്‍ ബന്ദ ജില്ലയിലാണ് സംഭവം. മകളും മരുമകളുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് അവധ് കിഷോര്‍ എന്ന 65കാരന്‍ ആത്മഹത്യ ചെയ്തത്.

Also Read : കേരളത്തിലേക്ക് വീണ്ടും വന്ദേഭാരത് ട്രെയിന്‍; വീണ്ടും വലയുമോ യാത്രികര്‍?

വ്യാഴാഴ്ച മകളോടും മരുമകളോട് ചായ തരാന്‍ 65കാരന്‍ ആവശ്യപ്പെട്ടെങ്കിലും ചായ വരാന്‍ വൈകിയതിനെ ചൊല്ലി അവധ് കുമാര്‍ മകളും മരുമകളുമായി വഴക്കിടുകയായിരുന്നു. തുടര്‍ന്ന് അവധ് കിഷോര്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

Also Read : കൊല്ലത്ത് യുവതി തീ കൊളുത്തി മരിച്ച നിലയില്‍; ആത്മഹത്യയെന്ന് പൊലീസ്

അവധ് കിഷോറിന്റെ ഭാര്യ, അവരുടെ വീട്ടിലാണ് താമസിക്കുന്നത്. വിവാഹിതയായ മകള്‍ അവധ് കിഷോറിനൊപ്പമാണ് താമസിച്ചിരുന്നത്. കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് അവധ് കിഷോര്‍ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. തനിക്ക് ചായ നല്‍കാന്‍ വൈകിയതിനെ ചൊല്ലിയായിരുന്നു അവധ് കിഷോര്‍ മകളും മരുമകളുമായി വഴക്കിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News