ട്രെയിൻ യാത്രയിൽ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ചിരിക്കുകയാണ് യുവാവ്. റിസര്‍വ് ചെയ്ത കണ്‍ഫേം ടിക്കറ്റു ഉണ്ടായിട്ടും രണ്ട് മണിക്കൂര്‍ നീണ്ട യാത്രയില്‍ മുഴുവന്‍ സമയവും നില്‍ക്കേണ്ടി വന്നുവെന്ന് അഭാസ് കുമാര്‍ ശ്രിവാസ്‍തവ എന്ന യുവാവ് പറയുന്നു.
റൂര്‍ക്കെല ഇന്റര്‍സിറ്റി ട്രെയിനില്‍ നാല് ദിവസം മുമ്പാണ് അദ്ദേഹം യാത്രയ്ക്ക് എത്തിയത്. ട്രെയിന്‍ വന്നപ്പോള്‍ തന്നെ അതില്‍ നിറയെ ആളുകള്‍. ആളുകൾക്കിടയിലൂടെ കഷ്ടപ്പെട്ട് തനിക്ക് അനുവദിച്ചിരുന്ന സീറ്റിന് അടുത്തെത്തി നോക്കിയപ്പോള്‍ ഗര്‍ഭിണിയായ ഒരു സ്ത്രീ ആ സീറ്റിലിരിക്കുന്നു. ട്രെയിനില്‍ കയറി ഒരു മണിക്കൂറിന് ശേഷമാണ് തനിക്ക് അനുവദിച്ചിരുന്ന 64-ാം നമ്പര്‍ സീറ്റിന് അടുത്തെത്താന്‍ പോലും കഴിഞ്ഞതെന്നും അദ്ദേഹം പറയുന്നുണ്ട്. അവരോട് മാറിയിരിക്കാന്‍ പറയാതെ ട്രെയിനിന്റെ വാതിലിന് അടുത്ത് പോയി നിന്നു.എന്നാൽ രണ്ട് മണിക്കൂര്‍ നീണ്ട യാത്രയില്‍ മുഴുവന്‍ സമയവും തനിക്ക് നില്‍ക്കേണ്ടി വന്നുവെന്ന് യുവാവ് വ്യക്തമാക്കുന്നു.
കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവിനും ഇന്ത്യന്‍ റെയില്‍വെയ്ക്കും ഐആര്‍സിടിസിക്കും പരിഹാസ രൂപേണ നന്ദി പറഞ്ഞുകൊണ്ടാണ് അദ്ദേഹം തനിക്ക് ബുക്ക് ചെയ്ത സീറ്റ് കിട്ടാത്ത കാര്യം യുവാവ് പങ്കുവെച്ചത്. നിറയെ യാത്രക്കാരുള്ള കോച്ചിന്റെ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.
Reserved a seat 4 days prior and got a confirmed ticket. It was only after somehow entering the train I realised I couldn’t even reach my seat number 64.
After an hour when I reached my seat, I found a pregnant lady sitting on it, so just left and stood at the gate for two hours. pic.twitter.com/r8iCbU7rZN— Abhas Kumar Shrivastava (Kane Williamson FC)✨🇮🇳 (@abhas_rewcie) December 26, 2023
ALSO READ:ഓസ്‌കര്‍ ചിത്രം പാരസൈറ്റിലെ നടന്‍ ലീ സണ്‍ ക്യൂനിനെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി
അതേസമയം ട്രെയിൻ യാത്രയിലെ ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ പലരും പോസ്റ്റ് ചെയ്തിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here