ജേഷ്ഠൻ്റെ വിധവയെ വിവാഹം കഴിച്ചതിന് അനുജനെ സഹോദരങ്ങൾ വെടിവെച്ച് കൊലപ്പെടുത്തി; സംഭവം യുപിയിലെ ഭാഗ്പതിൽ

യുപിയിലെ ഭാഗ്പതിൽ അനുജനെ സഹോദരങ്ങൾ വെടിവെച്ചു കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ജേഷ്ഠന്റെ വിധവയെ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിനിടയിലാണ് സംഭവം. 32 വയസുള്ള യശ്‍വീർ എന്നയാളാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഭാഗ്പത് സ്വദേശിയായ ഈശ്വർ എന്നയാളുടെ മക്കളിൽ ഒരാളാണ് കൊല്ലപ്പെട്ടത്.

ALSO READ: യൂറോ 2024: ‘അടി തിരിച്ചടി’, ഇറ്റലിയെ ഞെട്ടിച്ച് അൽബേനിയ, തുണച്ചത് പരിചയ സമ്പത്ത്; ഒടുവിൽ പൊരുതി നേടി

ഈശ്വറിന് സുഖ്‌വീർ, ഓംവീർ, ഉദയ്‌വീർ, യശ്‍വീർ എന്നീ പേരുകൾ ഉള്ള 4 മക്കളാണ് ഉണ്ടായിരുന്നത്. മൂത്ത മകനായ സുഖ്‌വീർ മരണപ്പെട്ടതോടെ ഏറ്റവും ഇളയ മകൻ യശ്‍വീർ ജേഷ്ഠന്റെ വിധവയായ ഋതുവിനെ വിവാഹം കഴിക്കുകയായിരുന്നു. എന്നാൽ ഈ വിവാഹത്തിൽ മറ്റ് രണ്ട് സഹോദരന്മാർക്കും അതൃപ്തി ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

ALSO READ: യൂറോ 2024: ‘സ്പെയിൻ എന്ന സുമ്മാവാ’, ക്രൊയേഷ്യയെ കിടുകിടാ വിറപ്പിച്ച് സ്‌പാനിഷ്‌ പട; ജയത്തോടെ തുടക്കം

ഡ്രൈവറായിരുന്ന യശ്‍വീർ വെള്ളിയാഴ്ച ജോലി കഴിഞ്ഞു വീട്ടിൽ തിരിച്ചെത്തിയപ്പോൾ സഹോദരങ്ങളായ ഓംവീറും ഉദയ്‌വീറും അമ്മയുമായി വഴക്കിടുകയായിരുന്നു. തുടർന്ന് വഴക്ക് മൂർജിക്കുകയും, ഇതിൽ ഇടപെടാൻ ചെന്ന യശ്‍വീറിനെ സഹോദരങ്ങൾ വെടിവെച്ചു കൊല്ലുകയുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News