പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതെന്ന് പറയപ്പെടുന്ന ഗർബ നൃത്തത്തിന്റെ ദൃശ്യങ്ങൾ മോദിയുടെ ‘അപരന്റേത്’. നരേന്ദ്ര മോദി നൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണെന്ന് തെറ്റിദ്ധരിച്ച് അവ ഡീപ്ഫേക്ക് വീഡിയോ ആണെന്നും പ്രചാരണങ്ങൾ നടന്നിരുന്നു. ഡീപ്ഫേക്ക് വീഡിയോകളുടെ പ്രചാരണം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ അത് തന്റെ ഡീപ്ഫേക്ക് വീഡിയോ ആണെന്ന് മോദിയും പറഞ്ഞിരുന്നു.
ALSO READ: ബാബാ രാംദേവിന് തിരിച്ചടി; പതഞ്ജലി പരസ്യങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി
പ്രധാനമന്ത്രിയുടെ പരാമർശത്തിന് ശേഷം മുംബൈയിലെ ബിസിനസുകാരൻ വികാസ് മഹന്തെയാണ് പ്രചരിക്കുന്നത് അദ്ദേഹത്തിന്റെ വീഡിയോ ആണെന്ന് പറഞ്ഞു രംഗത്തുവന്നത്. ലണ്ടനിൽ ഗുജറാത്തി സമാജത്തിന്റെ ദീപാവലി ആഘോഷത്തിനിടെ ഗർബ നൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വയറലായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here