ബെറ്റ്‌വച്ച് കത്തിച്ച പടക്കത്തിന് മുകളില്‍ കയറിയിരുന്ന 32കാരന് ദാരുണാന്ത്യം; സംഭവം ബംഗളുരുവില്‍, വീഡിയോ

സ്വന്തം ജീവിതം പണയംവച്ച് അപകടകാരിയായ പടക്കത്തിന് മുകളില്‍ കയറിയിരുന്ന 32കാരന് ദാരുണാന്ത്യം. ദീപാവലി രാത്രി ബെംഗളുരുവിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാണ്. സുഹൃത്തുക്കളുമായി ബെറ്റ് വച്ചാണ് ശബരീഷ് പടക്കത്തിന് മുകളില്‍ കയറിയിരുന്നത്. പടക്കം കത്തിക്കുന്നതിന് മുമ്പ് ഇയാള്‍ മദ്യപിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഒരു കാര്‍ബോര്‍ഡ് ബോക്‌സിന് താഴെയായി പടക്കം വച്ചു. അതിന് മുകളില്‍ കയറിയിരിക്കുന്നവര്‍ക്ക് ഒരു ഓട്ടോറിക്ഷ കിട്ടുമെന്നായിരുന്നു ബെറ്റ്.

ALSO READ: ചേലക്കര നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപിന്റെ തെരഞ്ഞെടുപ്പ് പ്രചരണ ഗാനം പ്രകാശനം ചെയ്തു

ശബരീഷ് കാര്‍ബോര്‍ഡിന് മുകളില്‍ ഇരിക്കുന്നതും സുഹൃത്തുക്കള്‍ അദ്ദേഹത്തെ വളയുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് സുഹൃത്തുക്കളിലൊരാള്‍ പടക്കത്തിന് തീകൊളുത്തി. പിന്നാലെ സുരക്ഷ മുന്‍നിര്‍ത്തി ഇവരെല്ലാം ഓടിമാറുന്നതും ദൃശ്യത്തിലുണ്ട്.

പടക്കം പൊട്ടുന്നവരെ ശബരീഷ് കാത്തിരുന്നു. ഒടുവില്‍ വലിയ ശബ്ദത്തോടെ പടക്കം പൊട്ടിയതിന് പിന്നാലെ പുകകൊണ്ട് സംഭവസ്ഥലം നിറഞ്ഞു. അപ്പോഴേക്കും അയാള്‍ കുഴഞ്ഞുവീണിരുന്നു. പടക്കം പൊട്ടിയതില്‍ നിന്നുണ്ടായ പ്രകമ്പനം ശബരീഷിന്റെ ആന്തരികാവയവത്തെ കാര്യമായി ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ALSO READ: സമസ്ത-ലീഗ് തർക്കം വീണ്ടും രൂക്ഷമാവുന്നു; സമസ്ത നേതാവ് അമ്പലക്കടവ് ഹമീദ് ഫൈസിയേയും നേതാക്കളെയും പരിഹസിച്ച് കെഎം ഷാജി

കുറ്റകരമായ നരഹത്യയ്ക്ക് ശബരീഷിന്റെ സുഹൃത്തുക്കള്‍ക്കെതിരെ കേസെടുക്കുമെന്ന് സൗത്ത് ബെംഗളുരു ഡെപ്യൂട്ടി കമ്മിഷണര്‍ ലോകേഷ് ജലസാര്‍ പറഞ്ഞു.

ALSO READ: ‘പാർട്ടി പ്രവർത്തകരോട് ചിരിക്കുക പോലുമില്ല; കേന്ദ്ര മന്ത്രിമാർക്കെതിരെ വിമർശനവുമായി ബിജെപി കോഴിക്കോട് ജില്ലാ സെക്രട്ടറി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News