പെട്ടിനിറയെ പാമ്പുകള്‍, കൂടെ ഒരു മനുഷ്യനും; വൈറലായി വീഡിയോ

പാമ്പുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയിയില്‍ വൈറലാകുന്നത്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആളുകളെ ഞെട്ടിച്ചു കൊണ്ടിരിക്കുന്നത്. കാലിഫോര്‍ണിയയിലെ ഫൗണ്ടന്‍ വാലി സൂവില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍

സൂ കീപ്പറായ ജെയ് ബ്രൂവറാണ് വീഡിയോയില്‍ ഉള്ളത്. ഒരു പെട്ടിയില്‍ പാമ്പുകള്‍ക്കൊപ്പമിരിക്കുന്ന ബ്രൂവറെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. പാമ്പുകള്‍ക്കൊപ്പം അയാള്‍ കിടക്കുന്നത് വീഡിയോയില്‍ കാണാന്‍ സാധിക്കും. കൂറ്റന്‍ പെരുമ്പാമ്പുകളാണ് പെട്ടിയില്‍ ഉള്ളത്. ബ്രൂവറിന്റെ ദേഹത്ത് കൂടിയെല്ലാം പാമ്പുകള്‍ ഇഴയുന്നത് വീഡിയോയില്‍ കാണാം. ഒരു പാമ്പ് ആ പെട്ടിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍, അയാള്‍ പാമ്പിനെ പുറത്തേക്ക് പോകാന്‍ അനുവദിക്കാതെ പിടിച്ചിരിക്കുകയാണ്.

Also Read: തക്കാളി ജ്യൂസിന് ഇത്രയധികം ഗുണങ്ങളോ..? അറിഞ്ഞിരിക്കേണ്ടതെല്ലാം

ഒന്നില്‍ കൂടുതല്‍ പെരുമ്പാമ്പുകള്‍ ആ പെട്ടിയില്‍ ബ്രൂവറിനൊപ്പം ഉണ്ട്. വീഡിയോയുടെ കാപ്ഷനില്‍ ബ്രൂവര്‍ പറയുന്നത് ഈ പാമ്പുകളൊക്കെ കുഞ്ഞുങ്ങളായിരിക്കുമ്പോള്‍ മുതല്‍ അവിടെ ഉള്ളതാണ്. ഇപ്പോള്‍ നോക്കൂ അവ വളര്‍ന്ന് എത്ര വലുതായിരിക്കുന്നു എന്നാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News