യാത്രയ്ക്കിടെ വാക്കുതര്‍ക്കം; കാമുകിയെ കാമുകന്‍ ഓട്ടോറിക്ഷയില്‍ വെച്ച് കഴുത്തറുത്ത് കൊന്നു

മുപ്പതുകാരിയായ കാമുകിയെ കാമുകന്‍ ഓട്ടോറിക്ഷയില്‍ വെച്ച് കഴുത്തറുത്ത് കൊന്നു. ഓട്ടോറിക്ഷയില്‍ വെച്ച് കാമുകിയുമായി വഴക്കിട്ട കാമുകന്‍, കത്തിയെടുത്ത് യുവതിയുടെ കഴുത്ത് അറുത്ത് കൊലപ്പെടുത്തുകയായിരുന്നു. മുംബൈയിലെ ഖൈറാണി റോഡിലാണ് തിങ്കളാഴ്ച കൊലപാതകം നടന്നത്.

Also Read : മൈദയും മുട്ടയുമുണ്ടോ വീട്ടില്‍? ഇന്ന് ബ്രേക്ക്ഫാസ്റ്റിനൊരുക്കാം ഒരു കിടിലന്‍ വിഭവം

പഞ്ചശീല അശോക് ജംന്ദാര്‍ എന്ന മുപ്പതുകാരിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ദീപക് ബോര്‍സെയാണ് കാമുകിയെ കൊലപ്പെടുത്തിയത്. ബഹളം കേട്ട് ഓട്ടോ ഡ്രൈവര്‍ വാഹനം നിര്‍ത്തിയപ്പോഴേക്കും ഇയാള്‍ വണ്ടിയില്‍ നിന്ന് ചാടി ഓടി രക്ഷപ്പെട്ടു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

Also Read : യുഎഇയിൽ താമസസ്ഥലത്ത് കഞ്ചാവ് കൃഷി നടത്തിയ പ്രവാസികൾ പിടിയിൽ

ദീപക് ബോര്‍സിനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷന്‍ 302 പ്രകാരം കൊലപാതകക്കുറ്റം ചുമത്തിയാണ് സക്കിനാക്ക പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News