34-ാം വയസില്‍ ഉയരം കൂടണമെന്ന് ആഗ്രഹം; ശസ്ത്രക്രിയക്ക് വിധേയനായി യുവാവ്; ചെലവഴിച്ചത് 1.3 കോടി

ഒരു പ്രായം കഴിഞ്ഞാല്‍ വളര്‍ച്ച നില്‍ക്കും. പിന്നെ ഉയരം അല്‍പം കൂടി കൂടിയാല്‍ കൊള്ളാം എന്ന് ചിന്തിച്ചാലും നടക്കില്ല. അതിന് യാതൊരു വഴിയുമില്ല. എന്നാല്‍ തന്റെ നീളം കൂട്ടാന്‍ ശസ്ത്രക്രിയക്ക് വിധേയനായിരിക്കുകയാണ് ഒരു യുവാവ്. തന്റെ നീളം അഞ്ച് ഇഞ്ച് കൂട്ടുന്നതിന് വേണ്ടിയാണ് യുവാവ് ശസ്ത്രക്രിയക്ക് വിധേയനായത്. മോസസ് ഗിബ്‌സണ്‍ എന്ന യുവാവ് കോടികളാണ് ശസ്ത്രക്രിയക്ക് ചെലവഴിച്ചത്.

നീളം കൂട്ടുന്നതിനായി രണ്ട് ശസ്ത്രക്രികളിലൂടെയാണ് യുവാവ് കടന്നുപോയത്. ആദ്യത്തെ ശസ്ത്രക്രിയക്ക് 61.48 ലക്ഷം രൂപയാണ് യുവാവ് ചെലവഴിച്ചത്. 2016ലായിരുന്നു ഈ ശസ്ത്രക്രിയ നടന്നത്. അന്ന് ശസ്ത്രക്രിയയിലൂടെ മൂന്ന് ഇഞ്ച് ഉയരം കൂട്ടി. തുടര്‍ന്ന് രണ്ട് ഇഞ്ച് കൂടി കൂട്ടാന്‍ വീണ്ടും ശസ്ത്രക്രിയക്ക് വിധേയനായി. രണ്ടാമത്തെ ശസ്ത്രക്രിയക്കായി 80.34 ലക്ഷം രൂപയാണ് യുവാവ് ചെലവഴിച്ചത്. രണ്ടിനും കൂടി 1.3 കോടി രൂപ ചെലവഴിച്ചു. ശ്‌സ്ത്രക്രിയ സമയത്ത് ഏറെ വേദനകള്‍ സഹിക്കേണ്ടി വന്നുവെന്ന് മോസസ് ഗിബ്‌സണ്‍ പറയുന്നു.

ഉയരം കുറവായതിന്റെ പേരില്‍ ഒരുപാട് കളിയാക്കലുകള്‍ താന്‍ കേട്ടിട്ടുണ്ട് എന്നാണ് മോസസ് പറയുന്നത്. ഇത് തന്നെ നിരാശനാക്കിയില്ല. ഉയരം കൂട്ടാന്‍ എന്തെങ്കിലും വഴികളുണ്ടോ എന്ന് അന്വേഷിക്കുകയായിരുന്നു. തുടര്‍ന്നാണ് ശസ്ത്രക്രിയയിലൂടെ ഉയരം കൂട്ടാം എന്ന് മനസിലാക്കിയത്. ഇതിന്റെ സാധ്യതകളെക്കുറിച്ച് മനസിലാക്കി. തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനാകാന്‍ തീരുമാനിക്കുകയായിരുന്നു. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ മോസസ് രാത്രിയില്‍ ഊബര്‍ കൂടി ഓടിയിട്ടാണ് ശസ്ത്രക്രിയയ്ക്കുള്ള പണം സംഘടിപ്പിച്ചത്. ഈ വര്‍ഷം ജൂണ്‍ മാസത്തില്‍ താന്‍ ആഗ്രഹിക്കുന്ന അഞ്ചടി പത്തിഞ്ച് ഉയരത്തിലേക്ക് താന്‍ എത്തും എന്നാണ് മോസസ് പ്രതീക്ഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News