വടകരയിൽ ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു

CRIME

വടകരയിൽ ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു.ചെമ്മരത്തൂർ പാലയാട്ട് മീത്തൽ അനഘക്കാണ് വെട്ടേറ്റത്. ഇവരുടെ ഭർത്താവ് കാർത്തികപ്പള്ളി ചെക്യോട്ടിൽ ഷനൂബിനെ വടകര പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് വൈകിട്ട് 5.30 ഓടെയാണ് സംഭവം.ദാമ്പത്യ പ്രശ്നത്തെ ചൊല്ലി അനഘ കാർത്തിക പള്ളിയിലെ ഭർതൃ വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് പോന്നതായിരുന്നു. അനഘയെ വകവരുത്തുമെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ഭർത്താവ് പലർക്കും ഓഡിയോ സന്ദേശം അയച്ചിരുന്നു.

ALSO READ; കൊടുവളളിയിൽ കെഎസ്‌ഇബി ജീവനക്കാരനെ അക്രമിച്ച മുസ്ലീം ലീഗ്‌ പ്രവർത്തകൻ അറസ്‌റ്റിൽ

പിന്നാലെ വൈകിട്ട് ഇയാൾ കത്തിയും കൊടുവാളുമായെത്തി അക്രമം നടത്തുകയായിരുന്നു. അനഘ യുടെ ഇരുകൈകൾക്കുമാണ് പരിക്കേറ്റത്. ഇവരെ വടകര ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അക്രമം തടയുന്നതിനിടെ അനഘയുടെ അമ്മൂമ്മ മാതുവിന് നിസാര പരിക്കേറ്റു.അക്രമണത്തിന് ശേഷം സമീപത്തെ ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന ഷനൂബിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News