ദില്ലിയിൽ മാളിന് മുൻപിൽ തർക്കം, 22കാരൻ കുത്തേറ്റ് മരിച്ചു

ദില്ലിയിൽ മാളിന് മുന്നിലുണ്ടായ തർക്കം കലാശിച്ചത് കൊലപാതകത്തിൽ. ഒരുകൂട്ടം യുവാക്കൾ തമ്മിലുണ്ടായ തർക്കമാണ് അടിപിടിയിലേക്കും തുടർന്ന് 22കാരന്റെ കൊലപാതകത്തിലും കലാശിച്ചത്.

ALSO READ: വള്ളംകളി ആവേശത്തിനായി പുന്നമടക്കായൽ ഒരുങ്ങി; ട്രോഫി പര്യടനം ഇന്ന്

മുഹമ്മദ് കൈഫ് എന്ന 22 വയസ്സുകാരനാണ് മരിച്ചത്. ദില്ലിയിലെ സിറ്റി സ്‌ക്വയർ മാളിന് പുറത്ത് കൈഫ് ഒരുകൂട്ടം യുവാക്കളുമായി വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. ഇതിനിടെ കൈഫിനെ യുവാക്കൾ മർദ്ദിക്കുകയും കുത്തികൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു. കുത്തേറ്റയുടൻ കൈഫിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

ALSO READ: ‘എന്നും നിങ്ങൾ ഓർമിക്കപ്പെടും ,ഒരു പുഞ്ചിരിയോടെ…’; സിദ്ദിഖിനെ അനുസ്മരിച്ച് കരീന കപൂർ

യുവാക്കൾ മദ്യലഹരിയിലായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. എന്ത് കാര്യത്തിനായിരുന്നു തർക്കമെന്നതും കൊലപാതകത്തിന്റെ കാരണവും പൊലീസ് അന്വേഷിച്ചുവരികയാണ്. പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News