വാക്കുതർക്കം; ബീഹാറിൽ രണ്ട് ഭാര്യമാർ ചേർന്ന് ഭർത്താവിനെ കുത്തിക്കൊന്നു

ബീഹാറിൽ രണ്ട് ഭാര്യമാർ ചേർന്ന് ഭർത്താവിനെ കുത്തിക്കൊന്നു. ബീഹാറിലെ ഛപ്രയിലാണ് സംഭവം. ഭേൽഡി പൊലീസ് സ്റ്റേഷൻ പരിധിയിലെ ബെഡ്വാലിയ റായ്പുര സ്വദേശിയായ അലംഗീർ അൻസാരിയെന്ന 45ക്കാരനെയാണ് രണ്ട് ഭാര്യമാർ ചേർന്ന് കൊലപ്പെടുത്തിയത്. മൂവരും തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. ദില്ലിയിൽ ജോലി ചെയ്യുകയായിരുന്ന യുവാവ് ബക്രീദ് പ്രമാണിച്ച് വീട്ടിൽ എത്തിയതായിരുന്നു. കുറ്റക്കാരായ രണ്ട് സ്ത്രീകളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പത്ത് വർഷം മുമ്പാണ് അലംഗീർ ആദ്യ ഭാര്യ സൽമയെ വിവാഹം കഴിക്കുന്നത്. ഇരുവരും തമ്മിൽ പ്രശ്നങ്ങൾ പതിവായതോടെ സൽമ മാറി താമസിക്കാൻ തുടങ്ങി. ആറുമാസം മുമ്പ് ബംഗാൾ സ്വദേശിയായ ആമിനയെ അലംഗീർ വിവാഹം ചെയ്തത്.

ആദ്യ ഭാര്യ സൽമ ദിവസങ്ങൾക്ക് മുമ്പ് ദില്ലിയിൽ എത്തിയിരുന്നതായി അലംഗീറിന്റെ ബന്ധുക്കൾ പറഞ്ഞു. സൽമയും രണ്ടാം ഭാര്യയും ദില്ലിയിൽ വെച്ച് കണ്ടുമുട്ടിയെന്നും ബന്ധുക്കൾ കൂട്ടിച്ചേർത്തു. ബക്രീദ് ആഘോഷിക്കാൻ അലംഗീർ നാട്ടിലെത്തിയതറിഞ്ഞ് സൽമ ജൂലൈ ഒമ്പതിന് ബീഹാറിലെത്തി. ഇതോടെ അലംഗീറും ആമിനയും സൽമയും തമ്മിൽ വാക്കുതർക്കമുണ്ടായി. തർക്കം രൂക്ഷമാതോടെ ഭാര്യമാർ ചേർന്ന് യുവാവിനെ കത്തികൊണ്ട് കുത്തുകയായിരുന്നു.

ഗുരുതരാവസ്ഥയിലായിരുന്ന അലംഗീറിനെ പ്രാദേശിക പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. തുടർന്ന് പട്‌ന മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി അലംഗീർ മരിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തു. സഹോദരിയുടെ പരാതിയിൽ രണ്ട് സ്ത്രീകളെയും കസ്റ്റഡിയിലെടുത്ത് പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Also Read: മണിപ്പൂർ കലാപം; വിദ്യാർഥികളുടെ പഠനം ഉറപ്പാക്കണം,കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയ്ക്ക് കത്തയച്ച് എ.എ റഹീം എം പി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News