കോഴിക്കോട് പേരാമ്പ്ര ചങ്ങരോത്ത് യുവാവിനെ വെട്ടിയ കേസിൽ 4 പേർ അറസ്റ്റിൽ .
കഴിഞ്ഞ ദിവസം ഉത്സവപ്പറമ്പിലുണ്ടായ വാക്ക് തർക്കത്തെ തുടർന്ന് യുവാവിനെ വീട്ടിൽ കയറി വെട്ടുകയായിരുന്നു സംഘം. ചങ്ങരോത്ത് എടത്തും കുന്നുമ്മൽ വിജേഷിനാണ് വെട്ടേറ്റത്. വിജേഷ് ഇപ്പോൾ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രതികളായ വണ്ണാറത് ഉജേഷ്, തൈവചപറമ്പിൽ ധനേഷ്, പാറക്കണ്ടിമീത്തൽ ജിഷ്ണു, പി. പ്രസൂൺ എന്നിവരെ കർണാടക -തമിഴ്നാട് ബോർഡറിലുള്ള ഹുസൂറിനടുത്തു ശ്രീ മാതേശ്വരാ ലോഡ്ജിൽ വച്ച് പേരാമ്പ്ര പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ബിനു തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. എസ് ഐ ജിതിൻവാസ്, എ എസ് ഐ ശ്രീജിത്ത്, എസ്സിപിഒ റിയാസ്, ശ്രീജിത്ത്, അരുൺഘോഷ്, സിപിഒ ജോജോ, ഷിജു എന്നിവരായിരുന്നു അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here