ഗണപതിക്ക് സമർപ്പിച്ച 11 കിലോ ഭാരമുള്ള ലഡു മോഷ്ടിച്ചു, കള്ളൻ്റെ ദൃശ്യങ്ങൾ സി സി ടി വിയിൽ കണ്ട് അമ്പരന്ന് ഭക്തർ

ഗണപതിക്ക് സമർപ്പിച്ച 11 കിലോയോളം ഭാരമുള്ള ലഡു മോഷ്ടിച്ച യുവാവ് സി സി ടി വിയിൽ കുടുങ്ങി. ഗണേശ ചതുർത്ഥി ആഘോഷത്തിനിടെ തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിലാണ് സംഭവം നടന്നത്. പൂജ ചടങ്ങിനിടെ ഗണപതിക്ക് സമർപ്പിച്ച ലഡ്ഡു പെട്ടെന്ന് അപ്രത്യക്ഷമാവുകയായിരുന്നു. ഇതോടെ അമ്പരന്ന ഭക്തർ ഉടൻ തന്നെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു.

ALSO READ: കുഞ്ഞ് ജനിച്ചപ്പോൾ എല്ലാവരും അവനെ മാറ്റി നിർത്താൻ പറഞ്ഞു, പക്ഷെ അവൻ അനിയന് വേണ്ടി ഒതുങ്ങി നിന്നു: കുറിപ്പ് പങ്കുവെച്ച് സ്നേഹ ശ്രീകുമാർ

ഹൈദരാബാദിലെ മിയാപൂരിൽ സെപ്തംബർ 21 -ന് പുലർച്ചെ 4:15 -നാണ് സംഭവം നടന്നത്. ‘ഓംകാർ സേവാ സമിതി’ എന്നറിയപ്പെടുന്ന പ്രാദേശിക യുവജന സംഘം മദീനഗുഡ ദേശീയ പാതയിൽ നടത്തിയ ആഘോഷങ്ങൾക്കിടയിലാണ് ലഡു മോഷണം പോയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗണേശ ചതുർത്ഥി ആഘോഷത്തിന്റെ ഭാഗമായി സംഘാടകർ ഗണപതിക്ക് പുണ്യ നിവേദ്യമായി 11 കിലോഗ്രാം തൂക്കമുള്ള ലഡ്ഡു സമർപ്പിച്ചിരുന്നു. ഇതാണ് മോഷണം പോയത്. കറുത്ത ടീ ഷർട്ടും നീല ജീൻസും ധരിച്ച ഒരാൾ ലഡു എടുത്തുകൊണ്ട് പോകുന്നതാണ് സിസിടിവി ദൃശ്യങ്ങളിൽ ഉള്ളതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News