അമ്പട കള്ളാ! തെലങ്കാനയിലെ വൈൻ ഷോപ്പിൽ നിന്നും 12 ലക്ഷം രൂപ മോഷ്ടിച്ച് യുവാവ്, വലവിരിച്ച് പൊലീസ്

ROBBERY

തെലങ്കാനയിലെ വൈൻ ഷോപ്പിൽ മോഷണം. മുഖം മൂടി ധരിച്ചെത്തിയ യുവാവ് കടയിൽ നിന്നും പന്ത്രണ്ട് ലക്ഷം രൂപയാണ് മോഷ്ടിച്ചത്. തെലങ്കാനയിലെ നാൽഗോണ്ട ജില്ലയിലാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

ALSO READ; ഉത്തരാഖണ്ഡിൽ മൂന്നംഗ കുടുംബത്തെ കഴുത്തറുത്തത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി; ദുർമന്ത്രവാദമെന്ന് സംശയം

കടയുടെ ഷട്ടർ പൊളിച്ചാണ് ഇയാൾ കടയ്ക്കുള്ളിലേക്ക് കയറിയത്. തുടർന്ന് പണം തട്ടിയ ഇദ്ദേഹം സ്ഥലത്തുനിന്ന് കടന്നു കളഞ്ഞു. പിറ്റേന്ന് കടയിലെത്തിയ കടയുടമ സംഭവം പൊലീസിനെ അറിയിക്കുകയായിരുന്നു.

ALSO READ; ചാറ്റുകൾ ഇനി കൂടുതൽ കളറാകും; തീമിൽ വമ്പൻ മാറ്റങ്ങൾ കൊണ്ടുവരാൻ വാട്ട്സ്ആപ്പ്

കടയുടമയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കടയിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News