അവിഹിതമുണ്ടെന്നു സംശയം, പിതാവ് മകളെ കഴുത്തുഞെരിച്ചു കൊന്നു, പ്രതി പോലീസ് കസ്റ്റഡിയില്‍

അവിഹിത ബന്ധമുണ്ടെന്ന് കരുതി പിതാവ് കഴുത്തുഞ്ഞെരിച്ചു മകളെ കൊന്നു. രാജസ്ഥാനിലെ ശ്രീഗംഗാനഗര്‍ ജില്ലയിലാണ് സംഭവം. 22 കാരിയായ മകള്‍ക് അവിഹിതമുണ്ടെന്നു സംശയിച്ച പിതാവ് മകളുടെ മുറിയിലേക്ക് കടന്നു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.ഗോമേ ഖാന്‍ എന്നയാളാണ് ഈ ക്രൂരകൃത്യം ചെയ്തത്.കുട്ടി പഠിക്കുന്ന സമയത്താണ് ഇയാള്‍ മുറിയില്‍ കയറി കൊല നടത്തിയത് എന്നാണ് പൊലീസ് പറഞ്ഞത്.

Also Read: ലഹരിമരുന്ന് ഉപയോഗിക്കില്ല, പക്ഷെ പണി എംഡിഎംഎ മൊത്തക്കച്ചവടം, ഒടുവിൽ പൊലീസ് പിടിയിൽ

കൊല ചെയ്ത ശേഷം ഇയാള്‍ രക്ഷപ്പെടുന്നതിന് മുമ്പ് തന്റെ സഹോദരനോട് കൊലപാതകത്തെ കുറിച്ച് പറഞ്ഞിരുന്നു. സഹോദരന്‍ ഗ്രാമ മുഖ്യനോട് പറയുകയും, തുടര്‍ന്ന് ഗ്രാമ മുഖ്യന്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. യുവതിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയതായി എഎസ്‌ഐ സോഹന്‍ലാല്‍ പറഞ്ഞു.കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കാണാതായ പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News