ചുട്ടുപ‍ഴുത്ത് കേരളം; നിലമ്പൂരില്‍ 53കാരന് സൂര്യാഘാതമേറ്റു

മലപ്പുറം നിലമ്പൂരില്‍ 53കാരന് സൂര്യാഘാതമേറ്റു. നിലമ്പൂര്‍ മയ്യംന്താനി പുതിയപറമ്പന്‍ സുരേഷിനാണ് സൂര്യാഘാതമേറ്റത്. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. കഴിഞ്ഞ ദിവസം മമ്പാട് നിന്നു നിലമ്പൂരിലേക്ക് വരുമ്പോഴാണ് സംഭവം.

കൈകള്‍ക്കും വയറിനുമാണ് പൊള്ളലേറ്റത്. കൈകളിലും വയറിലും വലിയ തോതില്‍ കുമിളകള്‍ പൊങ്ങി. കൈയിക്ക് ചെറിയതോതില്‍ പൊള്ളലേറ്റതായി തോന്നിയിരുന്നു, വീട്ടിലെത്തി തണുത്ത വെള്ളത്തില്‍ കഴുകിയപ്പോള്‍ നീറ്റല്‍ അനുഭവപ്പെട്ടു.

Also Read : ആശ്വാസമായി വേനൽ മഴ; വൈദ്യുതി ഉപഭോഗം പത്തു കോടി യൂണിറ്റിന് താഴെയെത്തി

പീന്നീടാണ് പൊള്ളലേറ്റിടത്ത് കുമിള്‍ വന്ന് തുടങ്ങിയത്. ശരീരമാസകലം വേദനയുമുണ്ട്. സുരേഷ് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News