വൈറലാകാൻ ചിലർ ചില അഭ്യാസ പ്രകടനങ്ങൾ കാണിക്കാറുള്ളത് നാം കാണാറുണ്ട്. പ്രത്യേകിച്ച് ഇൻസ്റ്റഗ്രാം റീലിസിൽ കയറുമ്പോൾ. ചിലർ ഇത്തരം പ്രകടനത്തിലൂടെ വൈറൽ ആകും, എന്നാൽ മാറ്റ് ചിലർ എയറിലുമാകും. അത്തരത്തിൽ കളി കാര്യമായി എയറിലായ ഒരു യുവാവിൻ്റെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
യുവാവ് ചെയ്തത് വേറൊന്നുമല്ല, വൈറലാകാൻ സൂപ്പർ ഗ്ലൂ ചുണ്ടിലൊന്ന് തേച്ചു. ഒരു ചലഞ്ചിൻ്റെ ഭാഗമായിട്ടാണ് യുവാവ് ഇത്തരമൊരു അഭ്യാസത്തിന് മുതിർന്നതെങ്കിലും പിന്നീട് പണി പാളി.ഗ്ലൂ തേച്ചതോടെ വാ തുറക്കാൻ പറ്റാഞ്ഞതോടെ യുവാവ് ശരിക്കും വിയർത്തു. വാ തുറക്കാൻ നിരവധി തവണ ശ്രമിച്ചെങ്കിലും അതിന് കഴിയാത്തതും പിന്നീട് ഇയാൾ പൊട്ടിക്കരയുന്നതും വിഡിയോയിൽ കാണാം.
ബാഡിസ് ടിവി എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തുവന്നത്. ആറ് മില്യണിലധികം പേരാണ് വിഡിയോ ഇതിനോടകം കണ്ടിരിക്കുന്നത്.
Bro learned the hard way not to mess with super glue 😥 pic.twitter.com/qukw7OAsnD
— DailyDose (@D_DoseTW) January 19, 2025
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here